ദുരന്തങ്ങൾ ഒഴിവാകണമെങ്കിൽ കേരളം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം -പ്രമുഖ ഭൗമശാസ്ത്രജ്ഞൻ സി.പി രാജേന്ദ്രൻ
text_fieldsന്യൂഡൽഹി: ദീർഘകാല ദുരന്തങ്ങളിൽ നിന്ന് കേരളത്തെ സംരക്ഷിക്കണമെങ്കിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുകയാണ് വേണ്ടതെന്ന് പ്രമുഖ ഭൗമശാസ്ത്രജ്ഞനും ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രൊഫസറുമായ ഡോ.സി.പി രാജേന്ദ്രൻ. എന്നാൽ, ശിപാർശകൻ നടപ്പാക്കുന്നത് സമീപഭാവിയിൽ പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉരുൾപ്പൊട്ടലുണ്ടാവനിടയുള്ള സ്ഥലങ്ങളും ചെങ്കുത്തായ മലനിരകളും ഭൂഭാഗങ്ങളും കണ്ടെത്തി അവിടെ നിന്നും ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഉരുൾപ്പൊട്ടൽ ഏറ്റവും കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പ് തയാറാക്കുകയാണ് ഇതിന് പ്രാഥമികമായി ചെയ്യേണ്ടത്. തുടർന്ന് കേരള ദുരന്തനിവാരണ അതോറിറ്റി ഈ പ്രദേശങ്ങളിൽ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2018 മുതൽ കേരളത്തിൽ മഴയുടെ വിതരണത്തിൽ മാറ്റം വന്നിട്ടുണ്ട്. അതിതീവ്ര മഴ ഉരുൾപ്പൊട്ടലുണ്ടാക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. വനനശീകരണവും ഭൂമിയെ പരിഗണിക്കാതെ നടത്തിയ കൃഷിയുമാണ് വയനാട്ടിൽ ഇപ്പോഴുണ്ടായ ദുരന്തത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക ജനവിഭാഗത്തെ ഉൾപ്പെടുത്തികൊണ്ട് വയനാട്ടിൽ പദ്ധതികളും നിയമങ്ങളും നടപ്പിലാക്കുകയാണ് വേണ്ടത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഒന്നും ചെയ്യാനാവില്ല. ദുരന്ത സാധ്യതയുള്ള മേഖലകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഗാഡ്ഗിൽ കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നത് ദീർഘകാല ദുരന്തങ്ങളിൽ നിന്നും കേരളത്തിന് സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.