ദത്തെടുക്കൽ: അപേക്ഷകളിൽ ജില്ല കലക്ടർമാർക്ക് ഇനി തീരുമാനമെടുക്കാം
text_fieldsന്യൂഡൽഹി: കുട്ടികളെ ദത്തെടുക്കുന്നതു സംബന്ധിച്ച അപേക്ഷകളിൽ ജില്ല കലക്ടർമാർക്ക് ഇനി തീരുമാനമെടുക്കാം. കോടതികൾ ഇത്തരം അപേക്ഷകൾ തീർപ്പു കൽപിക്കാൻ കാലതാമസം എടുക്കുന്നത് അനാഥമന്ദിരങ്ങളിലും മറ്റുമായി കുഞ്ഞുങ്ങൾ കൂടുതൽ കാലം കഴിയേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുന്നതു മുൻനിർത്തിയാണ് ജില്ല മജിസ്ട്രേറ്റുമാർക്ക് ഇൗ അധികാരം കൈമാറുന്നത്. ഇതിനായി ബാലനീതി നിയമം ഭേദഗതി ചെയ്യുന്ന ബിൽ വകുപ്പു മന്ത്രി േമനക ഗാന്ധി ലോക്സഭയിൽ അവതരിപ്പിച്ചു. വിദേശികളുടെ ദത്തെടുക്കൽ നടപടികളിലെ മാർഗനിർദേശങ്ങളും ബില്ലിലൂടെ ഭേദഗതി ചെയ്യുന്നുണ്ട്.
രണ്ടാഴ്ച മുമ്പത്തെ കണക്കുപ്രകാരം രാജ്യത്തെ കോടതികളിൽ ദത്തെടുക്കലുമായി ബന്ധപ്പെട്ട 629 കേസുകൾ ഉത്തരവു കാത്തു കിടക്കുന്നുണ്ടെന്ന് ബിൽ പാർലമെൻറിൽ വെച്ച് സർക്കാർ വിശദീകരിച്ചു. കോടതികളുടെ അമിത ജോലിഭാരം മൂലം അപേക്ഷകളിൽ തീരുമാനം നീളുന്നത് കുട്ടികളുടെ സംരക്ഷണത്തെ തന്നെയാണ് ബാധിക്കുന്നത്. ദത്തെടുക്കൽ ഉത്തരവിനായി കോടതികളുടെ പരിഗണനയിലുള്ള എല്ലാ കേസുകളും ബന്ധെപ്പട്ട ജില്ല മജിസ്ട്രേറ്റുമാർക്ക് കൈമാറണമെന്നും ബില്ലിൽ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.