അഡ്വ. പ്രാചയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു
text_fieldsറെയ്ഡിനെതിരെ
സുപ്രീംകോടതി ബാർ
അസോസിയേഷനും
ന്യൂഡൽഹി: ദലിത് വംശഹത്യ ഇരകൾക്കും പൗരത്വ സമര നേതാക്കൾക്കും വേണ്ടി കേസ് നടത്തുന്ന അഡ്വ. മഹ്മൂദ് പ്രാചയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. പാകിസ്താനിെല ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ ചാണക്യപുരിയിലെ പാകിസ്താൻ എംബസിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടിയെ കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ. ഈ വർഷം ഒക്ടോബർ രണ്ടിനായിരുന്നു പ്രതിഷേധം.
അതേസമയം, ഡൽഹി വംശഹത്യാ കേസുകൾ ഉപേക്ഷിക്കാനുള്ള സമ്മർദമല്ലാതെ ഇതിന് പിന്നിൽ മറ്റൊന്നുമില്ലെന്ന് പ്രാച പ്രതികരിച്ചു. അവരുടെ തന്ത്രം ലളിതമാണെന്നും പീഡിപ്പിച്ചാൽ ഡൽഹി കലാപ കേസുകൾ താൻ ഒഴിവാക്കുമെന്നാണ് അവർ കരുതുന്നതെന്നും പ്രാച പറഞ്ഞു. എന്നാൽ, ഒരു അംബേദ്കറൈറ്റ് എന്ന നിലയിൽ നിയമസഹായം ആവശ്യമുള്ളവർക്കെല്ലാം നൽകേണ്ടത് തെൻറ ബാധ്യതയാണെന്നും മനുവാദി മനഃസ്ഥിതിക്കാർക്ക് അംബേദ്കറൈറ്റുകളെ ഭയപ്പെടുത്താനാവില്ല എന്നും പ്രാച ട്വീറ്റ് ചെയ്തു.
ഇതിനിെട, പ്രാചയുടെ ഓഫിസിൽ നടത്തിയ റെയ്ഡിനും ഇറ്റയിലെ അഭിഭാഷകന് നേരെ നടത്തിയ പൊലീസ് പീഡനത്തിനും എതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ രംഗത്തുവന്നു.
കേസുകളിൽ ഹാജരാകാനുള്ള അഭിഭാഷകരുടെ അവകാശത്തെ ഹനിക്കുന്ന നീക്കമാണിതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. ഡൽഹി വംശഹത്യാ കേസുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവത്തിലുള്ള വിവരങ്ങൾ പിടിച്ചെടുത്തത് പകയോടെയുള്ള നടപടിയാണ്.
ആരെയും ഭയക്കാതെയും ആർക്ക് അനുകൂലമായി വർത്തിക്കാതെയും തെൻറ തൊഴിലുമായി മുന്നോട്ടുേപാകാനുള്ള ഒരു അഭിഭാഷകെൻറ അവകാശത്തെയാണ് ഇതിലൂടെ ഹനിച്ചത്. പൊലീസ് ഭീഷണിക്ക് വഴങ്ങാൻ അഭിഭാഷകനെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.