Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2019 8:54 AM GMT Updated On
date_range 1 Dec 2019 8:54 AM GMTമഹാരാഷ്ട്രയിൽ എൻ.സി.പിക്ക് സുപ്രധാന മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പിക്ക് സുപ്രധാന മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന് സൂചന. 43 മന്ത്രിസ്ഥാനങ്ങളിൽ 16 എണ്ണം വരെ എൻ.സി.പിക്ക് നൽകുമെന്നാണ് റിപ്പോർട്ടുകൾ.
15 മന്ത്രിസ്ഥാനങ്ങൾ ശിവസേനക്കും 12 എണ്ണം കോൺഗ്രസിനും നൽകുമെന്നാണ് വാർത്തകൾ. കോൺഗ്രസിെൻറ നാന പട്ടോളെയെ ഇന്ന് സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു. ബി.ജെ.പി സ്ഥാനാർഥിയെ പിൻവലിച്ചതോടെ എതിരില്ലാതെയായിരുന്നു സ്പീക്കർ തെരഞ്ഞെടുപ്പ്.
മഹാരാഷ്ട്രയിൽ മഹാ അഖാഡി സഖ്യമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് എൻ.സി.പിയും ശരദ് പവാറുമായിരുന്നു. അജിത് പവാറിെന ഉപയോഗിച്ച് സഖ്യത്തെ പിളർത്താൻ ബി.ജെ.പി ശ്രമിച്ചപ്പോൾ നീക്കത്തിന് തടയിട്ടത് ശരദ് പവാറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story