ഹിന്ദുക്കളുടെ മുന്നിൽവെച്ച് മുസ്ലീം യുവാവ് പശുവിനെ കൊല്ലുന്നത് കുറ്റമാണോ?
text_fieldsന്യഡൽഹി: ഹിന്ദുക്കളായ രോഹിത്, തുഷാർ, മാനവ്, രാഹുൽ എന്നിവരുടെ സാന്നിധ്യത്തിൽ മുസ്ലിമായ അഹ്മദ് പശുവിനെ െകാല്ലുന്നു. അഹമദ് ചെയ്ത് കുറ്റകൃത്യമാണോ? നിയമ വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ പരീക്ഷയുെട ചോദ്യമാണി ത്. ഗുരുഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സർവകലാശാലയിൽ നടന്ന പരീക്ഷയിലാണ് വിവാദ ചോദ്യമുയർന്നത്.
ഡിസംബർ ഏഴിന് നടന്ന ക്രിമിനൽ നിയമം -1 പരീക്ഷയിലാണ് ചോദ്യമുണ്ടായിരുന്നത്. ചോദ്യപേപ്പറിെൻറ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സർവകലാശാല ഖേദപ്രകടനം നടത്തി. ചോദ്യം റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇൗ ചോദ്യത്തിന് മാർക്ക് നൽകില്ലെന്നും വിദ്യാർഥികൾ നൽകിയ ഉത്തരത്തിെൻറ പശ്ചാത്തലത്തിൽ അവരെ വിലയിരുത്തുകയില്ലെന്നും സർവകലാശാല അറിയിച്ചു.
വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിേസാദിയ പറഞ്ഞു. ഇത് വളരെ ഗുരുതരമായ സ്ഥിതി വിശേഷമാണ്. സമൂഹത്തിെൻറ െഎക്യം നഷ്ടപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമാണിത്. ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കാൻ സാധ്യമല്ല. സംഭവം അന്വേഷിച്ച് സത്യമാണെന്ന് തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വകീരിക്കുമെന്ന് മനീഷ് സിസോദിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.