ദലിതരോടും ന്യൂനപക്ഷങ്ങളോടുമുള്ള കാഴ്ചപ്പാട് മാറ്റാൻ ബി.ജെ.പി തയാറാകണമെന്ന് രാംവിലാസ് പസ്വാൻ
text_fieldsപട്ന: ഉത്തർ പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മങ്ങിയ പ്രകടനം മുന്നറിയിപ്പാണെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി നേതാവുമായ രാംവിലാസ് പസ്വാൻ. സമൂഹത്തിലെ ചില മേഖലകളിൽ പാർട്ടിയുടെ പ്രതിഛായ വർധിപ്പിക്കേണ്ടതുണ്ടെന്നാണ് യു.പി ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്ന മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് അടുത്ത ഇൗ സമയത്ത് എൻ.ഡി.എ നേതാക്കൾ വായിൽ വരുന്നത് വിളിച്ചു പറയുന്ന സ്വഭാവം നിർത്തി നയപരമായി ഇടപെടണമെന്നും രാം വിലാസ് പസ്വാൻ പറഞ്ഞു.
ബിഹാറിലെ തെരെഞ്ഞടുപ്പ് ഫലം പ്രതീക്ഷിച്ചതാണ്. എന്നാൽ യു.പിയിലെ ഫലം ഞെട്ടലുളവാക്കുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ജനകീയ സർക്കാർ ഭരണത്തിലിരുന്നിട്ടും യു.പിയിൽ രണ്ട് സീറ്റും പാർട്ടിക്ക് നഷ്ടമായിയെന്നും പസ്വാൻ ഒാർമിപ്പിച്ചു.
ബി.ജെ.പി ന്യുനപക്ഷങ്ങളോടും ദലിതരോടുമുള്ള കാഴ്ചപ്പാട് മാറ്റണം. ബി.ജെ.പിയിൽ മതേതര നേതാക്കളില്ലേ. സുശീൽ മോദി, രാം കൃപാൽ യാദവ് എന്നിവരുടെ ശബ്ദം പുറത്തു കേൾക്കാതിരിക്കുകയും മറ്റു ചിലരുടെ വാക്കുകൾക്ക് ശ്രദ്ധ ലഭിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നും പസ്വാൻ ചോദിച്ചു.
ദലിതർക്കും ബ്രാഹ്മണർക്കും മുസ്ലിംകൾക്കും വേണ്ടി യാഥാർഥത്തിൽ ഒന്നും ചെയ്യാതെ തന്നെ ദീർഘകാലം ഇവരുടെ പിന്തുണയോടു കൂടി കോൺഗ്രസ് എങ്ങനെ രാജ്യം ഭരിച്ചുവെന്നത് നാം സൂക്ഷ്മമായി ശ്രദ്ധിക്കണമെന്നും പസ്വാൻ പറഞ്ഞു.
അഭിപ്രായങ്ങൾ പ്രകടിപ്പിക്കും മുമ്പ് സഖ്യകക്ഷികളുമായി ബി.ജെ.പി കൂടുതൽ ഗൗരവത്തോടെ ചർച്ചകൾ നടത്തണമെന്ന് കഴിഞ്ഞ ദിവസം പസ്വാെൻറ മകൻ ചിരാഗ് പസ്വാനും ബി.ജ.പിയെ ഉപദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.