നിർഭയയുടെ അമ്മ പ്രതികളോട് ക്ഷമിക്കണമെന്ന് ഇന്ദിര ജെയ്സിങ്; അതുപറയാൻ അവരാരാണെന്ന് നിർഭയുടെ അമ്മ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മ സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരണമ െന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്. ആശാദേവിയുടെ വേദന മനസിലാക്കുന്നു. അവരോട് സോണിയ ഗാന്ധിയെ മാതൃകയാ ക്കാനാണ് ആവശ്യപ്പെടുന്നത്. നിർഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നതിൽ പ്രതിഷേധവുമായി നിർഭയയുടെ അമ്മ ആശാദേവ ി രംഗത്തെത്തിയ സാഹചര്യത്തിലാണ് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ങിൻെറ പരാമർശം.
രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ നളിനിയോട് സോണിയ ക്ഷമിച്ചു. അവരെ തൂക്കികൊല്ലണമെന്ന ആഗ്രഹം സോണിയക്കില്ലായിരുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് പക്ഷേ വധശിക്ഷക്ക് എതിരാണെന്ന് ഇന്ദിര ജെയ്സിങ് ട്വീറ്റ് ചെയ്തു.
അതേസമയം, ഇന്ദിര ജെയ്സിങ്ങിന് മറുപടിയുമായി നിർഭയയുടെ അമ്മ ആശാദേവിയും രംഗത്തെത്തി. തനിക്ക് ഇത്തരം ഉപദേശം തരാൻ ഇന്ദിര ജെയ്സിങ് ആരാണെന്ന് അവർ ചോദിച്ചു. ഇങ്ങനെയൊരു നിർദേശം മുന്നോട്ട് വെക്കാൻ അവർക്കെങ്ങനെ ധൈര്യം വന്നുവെന്ന് വിശ്വസിക്കാൻ പോലും തനിക്ക് സാധിക്കുന്നില്ല. ഇവരെ പോലുള്ളവർ ഉള്ളതുകൊണ്ടാണ് രാജ്യത്തെ ബലാൽസംഗ കേസിലെ ഇരകൾക്ക് നീതി കിട്ടാത്തത്. ബലാൽസംഗ കേസ് പ്രതികളെ പിന്തുണച്ചാണ് അവർ ജീവിക്കുന്നത്. അതുകൊണ്ടാണ് രാജ്യത്ത് ബലാൽസംഗങ്ങൾ അവസാനിക്കാത്തത്. രാജ്യം മുഴുവൻ നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.
ഫെബ്രുവരി ഒന്നിന് നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസിലെ പ്രതികളായ വിനയ്, അക്ഷയ്, പവൻ, മുകേഷ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കുന്നത്. ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൾ തിരുത്തൽ ഹരജിയുമായി മുന്നോട്ട് പോയതോടെ ഇത് നീളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.