തമ്പാൻ തോമസ് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയാധ്യക്ഷൻ; ഡോ. സന്ദീപ് പാണ്ഡെ ജന. സെക്ര.
text_fieldsമുംബൈ: സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ ) ദേശീയ പ്രസിഡന്‍റായി അഡ്വ. തമ്പാൻ തോമസിനേയും ജനറൽ സെക്രട്ടറിയായി ഡോ. സന്ദീപ് പാണ്ഡെയേയും തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ വാർധയിൽ സേവഗ്രാമിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.
വർഗീയ ഫാഷിസത്തിനെതിരെ സോഷ്യലിസ്റ്റ് ജനാധിപത്യ ശക്തികളുടെ ഏകീകരണം അനിവാര്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യത്തെ രക്ഷിക്കാനായി ബി.ജെ.പിക്കെതിരെ ദേശീയ ബദൽ അനിവാര്യമാണ്. മോദി സർക്കാറിന്‍റെ സാമ്പത്തിക, കർഷക, വിദ്യാഭ്യാസ, തൊഴിൽ നയങ്ങൾ തിരുത്തണം. നിയമസഭ, പാർലമെന്‍റുകളിൽ 50 ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്തണം. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡ പേട്ടൽ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങൾ റദ്ദാക്കുകയും ചെയ്യണം. തെരഞ്ഞെടുപ്പിൽ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണം. കടലുകൾ കുത്തകകൾക്കു തീറെഴുതുന്ന ഇന്ത്യൻ മറൈൻ ഫിഷറീസ് ബില്ല് പിൻവലിക്കണം. കർഷക സമരത്തെ പിന്തുണച്ച് തിങ്കളാഴ്ച നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്‍റുമാർ: രാം സ്വരൂപ് മന്ത്രി (ഉത്തർപ്രദേശ്), അഡ്വ. എസ്. രാജശേഖരൻ (കേരളം), എസ്. നൂറുൽ അമീൻ (തെലുങ്കാന), ഗൗതം കുമാർ പ്രീതം (ബീഹാർ). സെക്രട്ടറിമാർ: അഡ്വ. ജയ വിൻഡിയാല (ഹൈദരാബാദ്), ഹരീന്ദർ മൻ ഷാഹിയ (പഞ്ചാബ്), ഫൈസൽ ഖാൻ (ഡൽഹി), ഡോ. പിഹോ പർദേശി (മഹാരാഷ്ട്ര). ട്രഷറർ: റാബീന്ദർ യാദവ് (ഉത്തർപ്രദേശ്). പാർലമെന്‍റ് ബോർഡ് അധ്യക്ഷൻ: അഡ്വ. മുഹമ്മദ് ഷുഹൈബ് (ഉത്തർപ്രദേശ്). കേരളത്തിൽ നിന്ന് ഇ.കെ. ശ്രീനിവാസൻ, മനോജ് ടി. സാരംഗ്, സി.പി. ജോൺ, കെ. ശശികുമാർ, അഡ്വ. ജിജാ ജയിംസ് മാത്യു തുടങ്ങി 24 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.