വിമാന യാത്രകാർക്ക് ഇനി പോക്കറ്റ് കാലിയാകാതെ ആഹാരം കഴിക്കാം; ആദ്യ ഉഡാൻ യാത്രി കഫെ ആരംഭിച്ചു
text_fieldsന്യൂഡൽഹി: കൂടിയ വിലയിൽ ആഹാരം കഴിക്കാനുളള ബുദ്ധിമുട്ട് കാരണം മിക്കപ്പോഴും വിമാനതാവളങ്ങളിൽ നിന്ന് ഭക്ഷണകഴിക്കാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നൽ ഇനി അങ്ങനെ കഴിക്കാതിരിക്കേണ്ട ആവശ്യമില്ല. കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാൻ ഉഡാൻ യാത്രി കഫേ ആരംഭിച്ചു. വിമാനതാവളങ്ങളിൽ മിതമായ നിരക്കിൽ ചായയും ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കാൻ വ്യോമയാനമന്ത്രാലയം അവതരിപ്പിച്ച പുതിയ സംരഭമാണ് ഉഡാൻ യാത്രി കഫേ. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റനാഷണൽ വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡു ആദ്യ കഫേ ഉദ്ഘാടനം ചെയ്തു.
എഎപി എംപി രാഘവ് ഛദ്ദയാണ് വിമാനതാവളത്തിലെ വിലക്കയറ്റത്തെ പാർലമെൻറിൻറെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇനി സാധാരണകാർക്ക് വിമാനതാവളത്തിൽ നിന്ന് ചായ കുടിക്കാൻ 250 രൂപയോ കുടിവെള്ളത്തിന് 100 രൂപയോ ചെലവാക്കേണ്ടി വരില്ലെന്ന് എംപി പറഞ്ഞു.
കൊൽക്കത്ത വിമാനത്താവളത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ആദ്യ കഫെ പ്രവർത്തനം തുടങ്ങിയത്. നേരത്തെ ചെലവു കുറഞ്ഞ വിമാന യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഉഡാൻ പദ്ധതി കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് വിമാനത്താവളങ്ങളിൽ ചെലവ് കുറഞ്ഞ ഭക്ഷണം നൽകാൻ ഉഡാൻ യാത്രി കഫേ തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.