ഇരുപത് വർഷം കൊണ്ടുണ്ടാക്കിയതെല്ലാം ഇല്ലാതെയായി, മാധ്യമങ്ങൾക്ക് മുമ്പിൽ കണ്ണീരോടെ അഫ്ഗാൻ എം.പി
text_fieldsന്യൂഡൽഹി: ഇരുപത് വർഷം ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടുവെന്ന് അഫ്ഗാനിസ്താൻ എം.പി നരീന്ദർ സിങ് ഖൽസ. ഇന്ത്യൻ സംഘത്തിനൊപ്പം കാബൂളിൽനിന്നെത്തിയ നരേന്ദർ സിങ് കരഞ്ഞുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം പറഞ്ഞത്.
അഫ്ഗാനിൽ ഇത്തരമൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. എല്ലാം തകർന്നിരിക്കുന്നു. ഇപ്പോൾ എല്ലാം ശൂന്യമാണ് സിങ് കൂട്ടിച്ചേർത്തു.
രണ്ട് അഫ്ഗാന്‍ എംപിമാര്‍ അടക്കം 24 സിഖ് വംശജരാണ് ഇന്ന് രാവിലെ ഇന്ത്യയില്‍ തിരിച്ചെത്തിയത്. 107 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 168 പേരെയാണ് ഇന്ന് തിരിച്ചെത്തിച്ചത്. വ്യോമസേനയുടെ സി-17 യുദ്ധവിമാനത്തിലാണ് ഇവരെ തിരിച്ചെത്തിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം.
തജികിസ്താൻ വ്യോമതാവളം കേന്ദ്രീകരിച്ച് വ്യോമസേനയുടെ സി-17 യുദ്ധവിമാനം, സി-130 ജെ യാത്രാ വിമാനം, എയർ ഇന്ത്യ വിമാനം എന്നിവയാണ് ആളുകളെ തിരിച്ചെത്തിക്കാനായി ഉപയോഗിക്കുന്നത്. പാകിസ്താന്‍റെ വ്യോമപാതക്ക് പകരം തജികിസ്താൻ, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളുടെ വ്യോമപാതയാണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.