ഇന്ത്യയും അഫ്ഗാനും നിഴൽ യുദ്ധത്തിന്‍റെ ഇരകൾ –പരീക്കർ
text_fieldsന്യൂഡൽഹി: ദശാബ്ദങ്ങളായി ഇന്ത്യയും അഫ്ഗാനിസ്താനും നിഴൽയുദ്ധത്തിെൻറ ഇരകളാണെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ.19ാമത് ഏഷ്യൻ സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഏറ്റവും വലിയ വെല്ലുവിളിയുയർത്തുന്നത് തീവ്രവാദമാണ്. ഇപ്പോഴും തീവ്രവാദം സർവ്വവ്യാപിയായ വെല്ലുവിളിയായി തുടരുകയാണ്. ഇതിനെതിരെ ആഗോളതലത്തിൽ ശക്തമായ പ്രതികരണവും സഹകരണവും ഉണ്ടാകേണ്ടത് പ്രധാനമാണെന്നും പരീക്കർ പറഞ്ഞു.
കോൺഫറൻസിൽ അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഹനിഫ് അത്മറും പെങ്കടുത്തു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ തീവ്രവാദ ഭീക്ഷണിയിൽ തന്നെയാണെന്നും പാക്–അഫ്ഗാൻ അതിർത്തിയിലെ സമാധാനത്തിന് തീവ്രവാദത്തിനെതിരെ അന്തരാഷ്ട്രതലത്തിലുള്ള പോരാട്ടമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.