അയൽവാസിയുടെ കുഞ്ഞ് തെൻറതല്ലെന്ന് ഡി.എൻ.എ ഫലം തെളിയിച്ചു; 17 മാസത്തിനു ശേഷം യുവാവിന് ജാമ്യം
text_fields
മുംബൈ: സംസാരശേഷിയില്ലാത്ത 19കാരിയായ അയൽവാസിപെൺകുട്ടിയുടെ കുഞ്ഞിെൻറ പേരിൽ യുവാവ് ജയിലിൽ കിടന്നത് നീണ്ട 17 മാസം. വൈകിയാണെങ്കിലും ഡി.എൻ.എ പരിശോധന തുണക്കെത്തിയതോടെ റസ്റ്റൊറൻറ് ജീവനക്കാരനായ യുവാവിന് ജാമ്യം. 25കാരനായ യുവാവാണ് കുഞ്ഞിെൻറ പിതാവെന്ന പ്രോസിക്യൂഷൻ വാദം കോടതി തത്കാലം തള്ളി. 2019 ആഗസ്റ്റ് ഒന്നിന് അറസ്റ്റിലായ യുവാവിെൻറ കേസ് പൂർണമായി കോടതി ഒഴിവാക്കിയിട്ടില്ല. വിഷയത്തിൽ വാദം കേൾക്കേണ്ടതുണ്ടെന്നും മറ്റു വിഷയങ്ങൾ കൂടി പരിഗണിച്ച ശേഷമേ കുറ്റമുക്തനാക്കുന്നത് പരിഗണിക്കൂ എന്നും കോടതി വ്യകതമാക്കി.
പ്രായക്കൂടുതലുണ്ടെങ്കിലും പരിസരത്തെ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഗർഭിണിയാണെന്ന് വന്നതോടെയാണ് യുവാവ് പ്രതിക്കൂട്ടിലാകുന്നത്. ഒരുദിവസം ക്ലാസിലെത്തിയ പെൺകുട്ടി വയറുവേദന അധ്യാപികയെ അറിയിക്കുകയായിരുന്നു. ഇവർ രക്ഷിതാവിനെ അറിയിച്ചതനുസരിച്ച് ആശുപത്രിയിലെത്തിച്ചതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. ആറു മാസം ഗർഭിണിയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. സംസാരം വഴങ്ങില്ലെങ്കിലും ആംഗ്യ ഭാഷ അറിയുന്ന കുട്ടി അന്ന് പ്രതിേചർത്തത് യുവാവിനെ. ഇയാൾ പീഡിപ്പിച്ചതിന് പുറമെ ഫോട്ടോ എടുക്കുകയും ചെയ്തതായി പെൺകുട്ടി സൂചിപ്പിച്ചു. ഉടൻ പൊലീസിലെത്തിയ കുടുംബം ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു.
നേരത്തെയും യുവാവ് ജാമ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡി.എൻ.എ ഫലം വൈകിയതിനാൽ നിഷേധിച്ചിരുന്നു. 30,000 രൂപ കെട്ടിവെക്കാനും പെൺകുട്ടിയെ കാണാതിരിക്കാനും ജാമ്യം അനുവദിച്ച സെഷൻസ് കോടതി നിഷ്കർഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.