ഏക സിവിൽ കോഡ്: പിന്തുണച്ച് ഉദ്ധവ് താക്കറെ വിഭാഗവും
text_fieldsബംഗളൂരു: ഏക സിവിൽ കോഡിനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പിന്തുണച്ച് ഉദ്ധവ് താക്കറെയുടെ ശിവസേനയും. ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാണ് പാർട്ടി നയമെന്നും എന്നാൽ അവസാന തീരുമാനം കരട് പുറത്തിറങ്ങിയ ശേഷമേ സ്വീകരിക്കൂവെന്നും പാർട്ടി നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
എക സിവിൽ കോഡ് ബില്ല് എപ്പോൾ വന്നാലും പാർട്ടി പിന്തുണക്കുമെന്ന് ആനന്ദ് ദുബെയും വ്യക്തമാക്കി. ഈ വിഷയത്തിൽ മറ്റ് പാർട്ടി നേതാക്കളുമായി മുതിർന്ന നേതാക്കൾ ചർച്ച നടത്തുമെന്നും ദുബെ പറഞ്ഞു. നേരത്തെ, ആം ആദ്മി പാർട്ടിയും ഏക സിവിൽ കോഡിന് തത്ത്വത്തിൽ പിന്തുണ നൽകിയിരുന്നു.
അതേസമയം, മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിൽ ശിവസേനക്കൊപ്പം ഉണ്ടായിരുന്ന എൻ.സി.പി പക്ഷേ, വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. പിന്തുണയുമില്ല, എതിർപ്പുമില്ല.
അതേസമയം, ഏക സിവിൽ കോഡിനെ എതിർക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് പഠിക്കാൻ കോൺഗ്രസ് സംസ്ഥാന യൂനിറ്റ് ഒമ്പതംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുംബൈ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ബാചന്ദ്ര മങ്കേകർ ആണ് സമിതിയുടെ അധ്യക്ഷൻ. ബില്ല് പാർലമെനറ് വർഷകാല സമ്മേളനത്തിൽ ബില്ല് പാസാക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.