കെജ്രിവാൾ ഗാന്ധി സമാധി സന്ദർശിച്ചു; ഗംഗ ജലമുപയോഗിച്ച് ശുദ്ധീകരിക്കുമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: മദ്യനയത്തിലെ അഴിമതിയിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനാണ് ആം ആദ്മി പാർട്ടി നേതാക്കൾ ഗാന്ധിജിയുടെ സമാധിയായ രാജ് ഘാട്ട് സന്ദർശിച്ചതെന്ന് ബി.ജെ.പി. എ.എ.പി നേതാക്കളുടെ സന്ദർശനത്തിന് പിന്നാലെ രാജ് ഘാട്ട് ഗംഗ ജലമുപയോഗിച്ച് ശുദ്ധീകരിക്കുമെന്നും ബി.ജെ.പി അറിയിച്ചു. പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് ബി.ജെ.പി വക്താവിന്റെ പരാമർശം.
ഗാന്ധി സമാധിസ്ഥലത്തേക്ക് എ.എ.പി പോയെങ്കിൽ അവർ പാപം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണ്. ഞങ്ങൾ രാജ്ഘട്ട് ശുദ്ധീകരിക്കാൻ ഉത്തരവിടുകയാണ്. ബി.ജെ.പി പ്രവർത്തകർ ഗംഗാ ജലമുപയോഗിച്ച് രാജ്ഘട്ട് ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിൽ ബി.ജെ.പിയുടെ ചോദ്യങ്ങളിൽ നിന്നും എ.എ.പി ഒഴിഞ്ഞു മാറുകയാണെന്നും പാർട്ടി വക്താവ് ആരോപിച്ചു.
നേരത്തെ എ.എ.പി എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു അരവിന്ദ് കെജ്രിവാൾ രാജ്ഘാട്ടിലെത്തിയത്. ഓപ്പറേഷൻ താമര പരാജയപ്പെടുന്നതിനായി പ്രാർഥിക്കാനാണ് രാജ്ഘട്ടിലെത്തിയതെന്നായിരുന്നു കെജ്രിവാൾ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.