എ.ബി.വി.പി സമരം: ജെ.എൻ.യുവിൽ വോെട്ടണ്ണൽ നിർത്തിവെച്ചു
text_fieldsന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് ജെ.എൻ.യുവിലെ യൂണിയൻ തെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണൽ നിർത്തിവെച്ചു. വോെട്ടണ്ണൽ തുടങ്ങിയത് തങ്ങളെ അറിയിച്ചില്ലെന്ന് ആരോപിച്ചാണ് എ.ബി.വി.പി പ്രവർത്തകർ കാമ്പസിൽ സംഘർഷമുണ്ടാക്കിയത്. വോെട്ടണ്ണൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് ജെ.എൻ.യു തെരഞ്ഞെടുപ്പ് കമിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സെപ്തംബർ 14ന് രാത്രി 10 മണിക്കാണ് ജെ.എൻ.യുവിൽ വോെട്ടണ്ണൽ ആരംഭിച്ചത്. പുലർച്ചെ നാല് മണിക്ക് എ.ബി.വി.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെയാണ് വോെട്ടണ്ണൽ നിർത്തിവെച്ചത്. തെരഞ്ഞെടുപ്പ് കമിറ്റിയുടെ ഒാഫീസ് പ്രവർത്തിക്കുന്ന ഇൻറർനാഷണൽ സ്റ്റഡീസിെൻറ ഒാഫീസ് കെട്ടിടത്തിെൻറ ചില്ലുകൾ എ.ബി.വി.പി പ്രവർത്തകർ തകർത്തുവെന്ന് ഇടത് സംഘടനകൾ ആരോപിച്ചു. അതേ സമയം, സമാധാനപരമായാണ് പ്രതിഷേധം നടത്തിയതെന്ന് എ.ബി.വി.പി വ്യക്തമാക്കി.
ജെ.എൻ.യുവിലെ വിദ്യാർഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 67.8 ശതമാനം വോട്ടാണ് പോൾ ചെയ്തത്. ഏകദേശം 5,000 പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്ക്. ആറ് വർഷത്തിനിടെ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് കടന്നു പോയത്. െഎസ, എസ്.എഫ്.െഎ, ഡി.എസ്.എഫ്, എ.െഎ.എസ്.എഫ്, എ.ബി.വി.പി തുടങ്ങിയ സംഘടനകളാണ് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.