വൈദ്യുതീകരണം 100 ശതമാനം; പഴയ മീറ്ററുകൾ മാറ്റി പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകളുമായി ബിഹാർ
text_fieldsപട്ന: വൈദ്യുതീകരണം 100 ശതമാനം പൂർത്തിയായ ബിഹാറിൽ ഇനിയും പഴയ 'തല്ലിപ്പൊളി' മീറ്ററുകൾ തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. അടിയന്തര പ്രാധാന്യേത്താടെ പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാണ് തീരുമാനം. നേരത്തെ തുകയടച്ച് സമയാസമയം ഉപയോഗിക്കാൻ ബാക്കിയുള്ള വൈദ്യുതിയുടെ കണക്ക് ഉപഭോക്താക്കൾക്കറിയാൻ സഹായിക്കുന്നതാകും പുതിയ മീറ്ററുകൾ.
5.2 ലക്ഷം വീടുകളുള്ള പട്നയിൽ മാത്രം ഇതിനകം 76,000 സ്മാർട് മീറ്ററുകൾ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഡിസംബറോടെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇവ സ്ഥാപിക്കൽ പൂർത്തിയാക്കും. മീറ്റർ റീഡർമാർ തെറ്റായി നൽകുന്ന കനത്ത തുകയുടെ ബില്ലുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇതുവഴി ഒഴിവാക്കാനാകും.
അടുത്തിടെയായി സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 6627 മെഗാവാട്ട് ശേഷി കൈവരിച്ചിരുന്നു. വൈദ്യുതീകരണം പൂർത്തിയായിവരുന്ന സാഹചര്യത്തിലാണ് ഉപഭോഗം കൂടിയത്. ഇതിന്‍റെ തുടർച്ചയായാണ് സ്മാർട് മീറ്ററുകൾ സ്ഥാപിക്കുന്നത്. ജൂണിൽ മാത്രം 1,47,582 സ്മാർട് മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. മൊത്തം 23,50,000 മീറ്ററുകളാണ് മാറ്റി സ്ഥാപിക്കുക.
ആവശ്യമായ എല്ലാ സാമ്പത്തിക സഹായവും ഉറപ്പുനൽകിയതായി മുഖ്യമന്ത്രി നിതീഷ് കുമാറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.