ഡോവൽ മടങ്ങിയതിന് പിന്നാലെ കശ്മീരിൽ 10,000 അർധ സൈനികരെ വിന്യസിക്കാൻ കേന്ദ്രസർക്കാർ
text_fieldsശ്രീനഗർ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജമ്മുകശ്മീരിൽ നിന്ന് മടങ്ങിയതിന് പിന്നാലെ 10,000 അർധ സൈനികര െ വിന്യസിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായാണ ് നടപടി.
കശ്മീരിലെ ക്രമസമാധാന സാഹചര്യം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ഡോവൽ ചർച്ച നടത്തിയിരുന്നു. വടക്കൻ കശ്മീരിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി ജമ്മു ഡി.ജി.പി ദിൽബാഗ് സിങ് അറിയിച്ചു.
രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് കശ്മീരിലേക്ക് സൈന്യത്തെ എത്തിക്കുകയാവും കേന്ദ്രസർക്കാർ ചെയ്യുക. അമർനാഥ് യാത്രക്ക് സുരക്ഷയൊരുക്കാനായി 40,000 സൈനികരെ അധികമായി വിന്യസിച്ചിരുന്നു. ഫെബ്രുവരി 24ന് 100 കമ്പനി അർധ സൈനികരേയും കേന്ദ്രസർക്കാർ വിന്യസിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിനായാണ് കേന്ദ്രസർക്കാർ അധിക സൈന്യത്തെ വിന്യസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.