പ്രത്യേക തസ്തികകളിൽ നിന്ന് വനിതകളെ മാറ്റാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
text_fieldsന്യൂഡൽഹി: ചില തസ്തികകളിൽ നിന്ന് വനിതാ ജീവനക്കാരെ മാറ്റി നിർത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ലോക്കോ പൈലറ്റ ്, പോർട്ടർ, ഗാർഡുകൾ, ട്രാക്ക്മാൻ തുടങ്ങിയ റെയിൽവേയിലെ ജോലികൾക്ക് വനിതകൾ അനുയോജ്യമല്ലെന്നാണ് റെയിൽവേയു ടെ കണ്ടെത്തൽ. ഇൗ തൊഴിലുകൾക്ക് പുരുഷൻമാരെ മാത്രം റിക്രൂട്ട് ചെയ്താൽ മതിയെന്നാണ് റെയിൽവേ നിലപാട്.
ഇത ്തരം ജോലി ചെയ്യുന്ന വനിത ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും റെയിൽവേ വ്യക്തമാക്കുന്നു. ഇതിെൻറ കൂടി അടിസ്ഥാനത്തിലാണ് ചില തൊഴിൽ മേഖലകളിൽ വനിതകളെ മാറ്റിനിർത്താൻ ശിപാർശ ചെയ്തതെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്. റെയിൽവേയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഉദ്യോഗസ്ഥനായ എസ്.എൻ അഗർവാൾ പറഞ്ഞു.
നിലവിൽ 1.3 മില്യൺ ജീവനക്കാരാണ് ഇന്ത്യൻ റെയിൽവേയിൽ ഉള്ളത്. ഇതിൽ 2 മുതൽ 3 ശതമാനം വരെയാണ് വനിതാ ജീവനക്കാർ. ഇതിൽ ഭൂരിപക്ഷവും ഒാഫീസ് ജോലികളാണ് ചെയ്യുന്നത്. അതേസമയം, റെയിൽവേ നടത്തുന്നത് ലിംഗവിവേചനമാണെന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.