കർതാർപൂർ: ബിന്ദ്രൻവാലെ പോസ്റ്ററിന് പിന്നാലെ ‘ഇന്ത്യൻ ബോംബ്’ പ്രദർശിപ്പിച്ച് പാകിസ്താൻ
text_fieldsന്യൂഡൽഹി: കർതാർപൂർ ഗുരുദ്വാര ഇന്ത്യൻ തീർഥാടകർക്ക് തുറന്നു കൊടുക്കാനിരിക്കെ പ്രകോപനവുമായി വീണ്ടും പാകിസ്താ ൻ രംഗത്ത്. 1971ലെ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന ഉപയോഗിച്ച പൊട്ടാത്ത ബോംബ് ആരാധനാലയത്തിൽ പാകിസ്താൻ അധികൃതർ പ്രദർശന ത്തിന് വെച്ചിരിക്കുന്നതായാണ് ആരോപണം. കർതാർപൂരിലെ ദർബാർ സാഹിബ് ഗുരുദ്വാര അടുത്തിടെ സന്ദർശിച്ച സ്വകാര്യ സംഘത് തിൻെറ ഭാഗമായിരുന്ന ഇന്ത്യക്കാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാകിസ്താനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ ഇന്ത്യൻ തീർഥാടകരെ അനുവദിക്കുന്ന കർതാർപൂർ ഇടനാഴി നാളെ തുറന്നുകൊടുക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. ഗ്ലാസ് കേസിനുള്ളിലാണ് ബോംബ് സ്ഥാപിച്ചിരിക്കുന്നത്. സ്തംഭത്തിനടുത്തായി സ്ഥാപിച്ചിരിക്കുന്ന ഒരു ബോർഡിൽ ഒരു വിവരണവും ഉണ്ട്:
വഹേഗുരുജിയുടെ അത്ഭുതം
“1971ൽ കർതാർപൂരിലെ ദർബാർ സാഹിബ് ഇന്ത്യൻ വ്യോമസേന ബോംബിട്ട് നശിപ്പിക്കാൻ ശ്രമിച്ചു. വഹേഗുരുജിയുടെ (സർവശക്തനായ അല്ലാഹുവിൻെറ) അനുഗ്രഹത്താൽ ഇത് നടപ്പാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഈ ബോംബ് ഇവിടത്തെ കിണറിൽ എത്തി. ശ്രീ ഗുരു നാനാക് ദേവ് ജി തൻെറ പാടങ്ങളിൽ ജലസേചനം നടത്താൻ വെള്ളം ഉപയോഗിച്ചിരുന്ന അതേ പുണ്യ കിണറാണിതെന്ന് എടുത്തുപറയേണ്ടതാണ്.
സംഭവത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല. പഞ്ചാബിൽ വിഘടനവാദ വികാരങ്ങൾ വളർത്തുന്നതിനും സിഖുകാർക്കും രാജ്യത്തെ മറ്റ് സമുദായങ്ങൾക്കുമിടയിൽ വിള്ളൽ വീഴ്ത്താനുള്ള പാക് ശ്രമങ്ങളുടെ ഭാഗമായാണ് 'ബോംബ് പ്രദർശനം' എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
കർതാപൂർ ഇടനാഴി തുറന്നതിൻെറ ഭാഗമായി പാകിസ്താൻ പുറത്തിറക്കിയ ഗാനത്തിൽ ഖാലിസ്താൻ വിഘടനവാദി നേതാക്കളുടെ പോസ്റ്ററുകളുണ്ടായത് വിവാദമായിരുന്നു. ഇന്ത്യ ഈ നടപടിയെ അപലപിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
സിഖ് മത സ്ഥാപകൻ ഗുരു നാനാക്ക് അവസാന കാലങ്ങൾ ചെലവഴിച്ച ഇടമാണ് കർതാർപൂർ. ഗുരു നാനാക്കിൻെറ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് കർതാർപൂർ ഇടനാഴി തുറക്കുന്നത്. പാക് ആർമിയുടെ മിലിട്ടറി എഞ്ചിനീയറിങ് യൂണിറ്റായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷനാണ് ദർബാർ സാഹിബ് ഗുരുദ്വാരയുടെ നവീകരണവും വിപുലീകരണവും നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.