Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൃണമൂൽ കോൺഗ്രസ്​...

തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ചു വിടുന്നു; പരാതിയുമായി സി.പി.എം

text_fields
bookmark_border
തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ചു വിടുന്നു; പരാതിയുമായി സി.പി.എം
cancel

കൊൽക്കത്ത: തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന​ പരാതിയുമായി സി.പി.എമ്മും രംഗത്ത്​. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാണ്​ ബംഗാളിലെ സ്ഥിതി സംബന്ധിച്ച്​ ട്വിറ്ററിലൂടെ അറിയിച്ചത്​. തൃണമൂൽ കോൺഗ്രസി​െൻറ തെരഞ്ഞെടുപ്പ്​ വിജയാഘോഷത്തിനിടെ അക്രമസംഭവങ്ങളുണ്ടായെന്ന റിപ്പോർട്ടുകൾ പശ്​ചിമബംഗാളിൽ നിന്ന്​ പുറത്ത്​ വരുന്നുണ്ടെന്ന്​ സീതാറാം യെച്ചൂരി ട്വീറ്റ്​ ചെയ്​തു.

അക്രമസംഭവങ്ങളെ അപലപിക്കുന്നു. ഇത്തരം സംഭവങ്ങളെ എതിർക്കുകയും പ്രതിരോധിക്കുകയും വേണം. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്​ പകരം അക്രമം നടത്തുകയാണ്​ തൃണമൂൽ ചെയ്യുന്നത്​. എന്നാൽ ജനങ്ങൾക്ക്​ സഹായം നൽകാൻ സി.പി.എം എപ്പോഴും അവർക്കൊപ്പമുണ്ടാകുമെന്നും ​യെച്ചൂരി ട്വിറ്ററിൽ വ്യക്​തമാക്കി.

നേരത്തെ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ച്​ വിടുകയാണെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ആറോളം വരുന്ന പ്രവർത്തകർ തൃണമൂൽ അക്രമത്തിൽ കൊല്ലപ്പെട്ടുവെന്നും വീടുകളും പാർട്ടി ഓഫീസുകളും വ്യാപകമായി തകർത്തുവെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന്​ പിന്നാലെ ബംഗാളിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട്​ തേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamool congressCPM
News Summary - After BJP, now Left accuses TMC of post-poll violence against its cadre
Next Story