വിവാഹ ചടങ്ങിനിടെ വധു മരിച്ചു; അനിയത്തിയെ വിവാഹം കഴിച്ച് വരൻ
text_fieldsന്യൂഡൽഹി: വിവാഹ ചടങ്ങിനിടെ വധു അപ്രതീക്ഷിതമായി മരിച്ച് വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. സുരഭി എന്ന പെൺകുട്ടിയുമായുള്ള മനോജ് കുമാറിന്‍റെ വിവാഹ ചടങ്ങിന്‍റെ അവസാന ഘട്ടത്തിലാണ് വധു കുഴഞ്ഞുവീണത്.
അഗ്നിയെ വലംവെക്കുമ്പോൾ കുഴഞ്ഞുവീണ സുരഭിയെ ഡോക്ടറെത്തി പരിശോധിച്ചു. പരിശോധനയിൽ പെൺകുട്ടി മരിച്ചുവെന്ന് കണ്ടെത്തി. ഗുരുതരമായ ഹൃദയാഘാതം ഉണ്ടയതിനെ തുടർന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോർട്ട്.
പിന്നീട് ഇരുവീട്ടുകാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. സുരഭിയുടെ മൃതദേഹംഒരു മുറിയിൽ സൂക്ഷിച്ചതിനുശേഷമായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിനുശേഷമാണ് സുരഭിയുടെ അന്ത്യകർമങ്ങൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.