Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആന്ധ്രക്ക്​ നൽകിയ...

ആന്ധ്രക്ക്​ നൽകിയ വാഗ്​ദാനങ്ങൾ പാലിക്കുമെന്ന്​ ജെയ്​റ്റ്​ലി

text_fields
bookmark_border
ആന്ധ്രക്ക്​ നൽകിയ വാഗ്​ദാനങ്ങൾ പാലിക്കുമെന്ന്​ ജെയ്​റ്റ്​ലി
cancel

ന്യൂഡൽഹി: തെലുങ്കാനയുടെ രൂപീകരണ സമയത്ത്​ ആ​ന്ധ്രാപ്രദേശിന്​ നൽകിയ വാഗ്​ദാനങ്ങൾ പാലിക്കുമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ്​ കേന്ദ്രസർക്കാർ നൽകുമെന്ന്​ ജെയ്​റ്റ്​ലി വ്യക്​തമാക്കി. ച​​ന്ദ്രബാബു നായിഡുവി​​​​െൻറ നേതൃത്വത്തിലുള്ള ടി.ഡി.പി എൻ.ഡി.എ സഖ്യം വിടുമെന്ന്​ ഭീഷണി മുഴക്കിയതി​​​​െൻറ പശ്​ചാത്തലത്തിലാണ്​ അനുനയ നീക്കവുമായി ജെയ്​റ്റ്​ലി രംഗത്തെത്തിയിരിക്കുന്നത്​. 

ആന്ധ്രാപ്രദേശിന്​ പ്രത്യേക സാമ്പത്തിക പ​ാക്കേജ്​ നൽകാൻ തയാറാണ്​. എന്നാൽ, പ്രത്യേക പദവി സംബന്ധിച്ച, ഇപ്പോൾ തീരുമാനിക്കാനാവില്ല. പ്രത്യേക പദവിയിൽ ലഭ്യമാവുന്ന അതേ സാമ്പത്തിക ആനുകൂല്യങ്ങളാണ്​ പ്രത്യേക പാക്കേജിലും സംസ്ഥാനത്തിനായി നൽകുകയെന്നും ജെയ്​റ്റ്​ലി പറഞ്ഞു. ആന്ധ്രാപ്രദേശി​​​​െൻറ വരുമാന നഷ്​ടം നികത്താൻ കേന്ദ്രസർക്കാർ ഇതിനകം 4,000 കോടി നൽകിയിട്ടുണ്ട്​. ഇനി നൽകാനുള്ളത്​ 138 കോടി രൂപ മാത്രമാണെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി.

ആന്ധ്രപ്രദേശിന്​ പ്രത്യേക പദവി എന്ന ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച്​ സഖ്യം വിടാനുള്ള നീക്കത്തിലാണ്​ ടി.ഡി.പി. കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചുവെന്ന വികാരവും പാർട്ടിക്കുണ്ട്​. സംസ്ഥാനത്തിന്​ പ്രത്യേക പദവി ആവശ്യപ്പെട്ട്​ തെലുങ്കു ദേശം എം.പിമാർ പാർലമ​​െൻറി​​​െൻറ ഇരുസഭകളിലും പ്രതിഷേധമുയർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TDParun jaitilymalayalam newsAndrapradesh
News Summary - After Chandrababu Naidu’s attack, Arun Jaitley commits special package for Andhra-India news
Next Story