ഉന്നാവ് അപകടം 20 അംഗ സി.ബി.െഎ സംഘം അേന്വഷിക്കും
text_fieldsലഖ്നോ/ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിലെ ഇരക്ക് വാഹനമിടിച്ച് ഗുരുതരപരിക്കേറ്റ കേസ് സി.ബി.ഐയുടെ 20 അംഗ പ്രത്യേക സംഘം അന്വേഷിക്കും. കേന്ദ്ര ഫോറൻസിക് ലബോറട്ടറിയിലെ ആറ് വിദഗ്ധർ അപകടസ്ഥലം സന്ദർശിച്ച് തെളിവെടുത്തു. പ്രതികളായ എം.എൽ.എ കുൽദീപ് സിങ് സെങ്കാർ, സഹോദരൻ അതുൽ സിങ്, വിരേന്ദ്ര സിങ്, ൈശലേന്ദ്ര സിങ് എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.െഎ ലഖ്നോ കോടതിയിൽ അപേക്ഷ നൽകി.
ജയിലിലുള്ള പരാതിക്കാരനായ പെൺകുട്ടിയുടെ അമ്മാവെൻറ മൊഴിയെടുക്കണമെന്നും സി.ബി.െഎ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ ട്രക്ക് ഡ്രൈവറെയും ക്ലീനറെയും ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചു.
ആശുപത്രിയിൽ കഴിയുന്ന ഇരയുടെയും അഭിഭാഷകെൻറയും നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇരുവരും വെൻറിലേറ്ററിലാണ്. വ്യാഴാഴ്ച രാത്രി മുതൽ പെൺകുട്ടിക്ക് പനിയുണ്ട്. അഭിഭാഷകൻ വെൻറിലേറ്ററിെൻറ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെങ്കിലും ഓക്സിജൻ നൽകുന്നുണ്ടെന്ന് കിങ് ജോർജ് മെഡിക്കൽ സർവകലാശാലയിലെ ഡോക്ടർമാർ അറിയിച്ചു.
എം.എൽ.എയെ കാണാൻ പൊലീസുകാരന് കൈക്കൂലി; അന്വേഷണത്തിന് ജയിൽ വകുപ്പ്
ലഖ്നോ: എം.എൽ.എ കുൽദീപ് സെങ്കാറിനെ ജയിലിൽ കാണാനെത്തിയ അദ്ദേഹത്തിെൻറ അടുത്ത സുഹൃത്ത് പൊലീസുകാരന് കൈക്കൂലി നൽകിയതിനെക്കുറിച്ച് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട വിഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കുറ്റം തെളിഞ്ഞാൽ പൊലീസുകാരനെ പിരിച്ചുവിടുമെന്നും ജയിൽ ഡയറക്ടർ ജനറൽ ആനന്ദ്കുമാർ പറഞ്ഞു. സീതാപുർ ജയിലിനു പുറത്ത് കാവൽനിന്ന പൊലീസുകാരന് ഉന്നാവ് പഞ്ചായത്ത് അംഗം റിങ്കു ശുക്ല പണം നൽകുന്നതാണ് വിഡിയോയിലുള്ളത്.
എന്നാൽ, എം.എൽ.എയെ കാണാനല്ല പൊലീസുകാരന് പണം കൊടുത്തതെന്ന് റിങ്കു ശുക്ല പ്രതികരിച്ചു. ഇതു കൈക്കൂലിയല്ലെന്നും ചായ കുടിക്കാനാണ് പണം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരയുടെയും കുടുംബത്തിെൻറയും വേദനയും ദുരിതവും യു.പി സർക്കാറിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് ബി.എസ്.പി നേതാവ് മായാവതി. ഇതു മാപ്പർഹിക്കാത്തതാണ്. ഇതിനു നഷ്ടപരിഹാരം മതിയാവില്ല. കേസിൽ ഇടപെട്ട സുപ്രീംകോടതി അഭിനന്ദനമർഹിക്കുെന്നന്നും അവർ ട്വീറ്റ് ചെയ്തു.
ഞായറാഴ്ച പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ അമിത വേഗത്തിലെത്തിയ ട്രക്കിടിക്കുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ മരിച്ചു. കേസിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാർ ഉൾപ്പെടെ 10 പേർക്കെതിരെ സി.ബി.ഐ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ജയിലിലായിട്ടും എം.എൽ.എയുടെ തോക്ക് ലൈസൻസ് റദ്ദാക്കിയില്ല
ഉന്നാവ്: പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന കുൽദീപ് സിങ് സെങ്കാർ എം.എൽ.എക്ക് ഇപ്പോഴും ആയുധ ലൈസൻസ്. മൂന്നു തോക്കുകൾ കൈവശംവെക്കാനാണ് ലൈസൻസുള്ളത്. 2018 ഏപ്രിൽ 13നാണ് സെങ്കാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
ലൈസൻസ് റദ്ദാക്കേണ്ടത് കോടതിയുടെ പരിധിയിൽ വരുന്ന വിഷയമാണെന്ന് ജില്ല മജിസ്ട്രേറ്റ് ദിവേന്ദ്ര കുമാർ പറഞ്ഞു. ലൈസൻസ് റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.