ഡൽഹിയിലെ കാറ്റടങ്ങി; പ്രശാന്ത് കിഷോർ ഇനി ബിഹാറിലേക്ക്
text_fieldsന്യൂഡൽഹി: ‘‘ഡൽഹിയിലെ കാറ്റൊന്നടങ്ങട്ടെ. ഞാൻ പട്നയിൽ വന്ന് ഭാവിപരിപാടികൾ പ്ര ഖ്യാപിക്കും. നിതീഷ് കുമാറിനെ തുറന്നുകാട്ടും’’ -പ്രശാന്ത് കിഷോർ കച്ചമുറുക്കിക്കഴിഞ്ഞു. ആം ആദ്മിയെ വിജയത്തിലേക്ക് നയിച്ച തെരഞ്ഞെടുപ്പിന് തന്ത്രങ്ങളൊരുക്കിയ പ്രശാന്തി െൻറ കളം ഇനി ബിഹാറായിരിക്കുമോ? അങ്ങനെയെങ്കിൽ നിതീഷ് കുമാറിന് നന്നായി വിയർക്കേണ്ട ിവരും. ഈ വർഷം ഒക്ടോബറിലോ നവംബറിലോ ആയിരിക്കും ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്. ജെ. ഡി.യുവും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനത്ത് കോൺഗ്രസും ലാലുപ്രസാദ് യാദവിെൻറ ആർ.ജെ.ഡിയുമാണ് പ്രധാന പ്രതിപക്ഷം.
ഇടക്കാലത്ത് പ്രശാന്ത് രാഷ്ട്രീയ കളരിയിലേക്ക് കൂടുമാറിയിരുന്നു. ആദ്യമായി എത്തിപ്പെട്ടത് താൻകൂടി തന്ത്രങ്ങളൊരുക്കി വിജയകിരീടം അണിയിച്ച നിതീഷ് കുമാറിെൻറ ജെ.ഡി.യുവിൽ. അധിക കാലം അവിടെ തുടരേണ്ടിവന്നില്ല. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനിടെ പൗരത്വ ഭേദഗതി നിയമത്തിൽ ഉൾപ്പെടെ ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും വിമർശിച്ചതോടെ പാർട്ടിക്കു പുറത്തായി.
ഏറ്റെടുത്ത ദൗത്യങ്ങളിൽ മിക്കതും ജയിപ്പിച്ച പ്രശാന്ത് കിഷോറിന് തന്ത്രങ്ങൾ ആരും പറഞ്ഞുകൊടുക്കേണ്ട. പാർട്ടികളുടെ സംഘടന സംവിധാനവും ശക്തി, ദൗർബല്യങ്ങളും ആഴത്തിൽ പഠിക്കും. ഇതിനനുസരിച്ചാണ് തന്ത്രങ്ങൾ മെനയുക. മുദ്രാവാക്യങ്ങളിലൂടെ പാർട്ടികളെ ജനഹൃദയത്തിൽ എത്തിക്കും.
2014ൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചതു മുതൽ തന്ത്രങ്ങൾ മെനഞ്ഞവരിൽ പ്രധാനി പ്രശാന്ത് ആയിരുന്നു. ‘ചായ് പേ ചർച്ച’, ത്രീഡി റാലികൾ, സമൂഹമാധ്യമങ്ങൾ വഴിയുള്ള അതിതീവ്ര പ്രചാരണം എന്നിവയെല്ലാം ഇദ്ദേഹത്തിെൻറ ആശയങ്ങളാണ്. ഇത് വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് നിതീഷ് കുമാറുമായി അടുത്തത്.
ആന്ധ്രപ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിക്കും മികച്ച വിജയം നേടിക്കൊടുക്കാൻ പ്രശാന്തുണ്ടായിരുന്നു. എൻ. ചന്ദ്രബാബു നായിഡുവിനെയാണ് ജഗൻ തോൽപിച്ചത്. പ്രശാന്ത് തയാറാക്കിയ ‘നമുക്ക് ജഗൻവേണം; ജഗൻ ജയിക്കണം’ എന്ന തീം സോങ് രണ്ടേകാൽ കോടിയിലേറെ പേരാണ് കണ്ടത്. ‘നിങ്ങളെ ഞങ്ങൾ വിശ്വസിക്കില്ല, ചന്ദ്രബാബു, ബൈ ബൈ ബാബു’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു.
ആന്ധ്രയിലെ വോട്ടർമാരുമായി ജഗന് നേരിട്ടു ബന്ധം സ്ഥാപിക്കുന്നതിന് 15 മാസം നീളുന്ന ‘പ്രജ സങ്കൽപ പദയാത്ര’ ആവിഷ്കരിച്ചിരുന്നു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ലാലു-നിതീഷ്-കോൺഗ്രസ് കൂട്ടുകെട്ട് വൻ ജയം നേടിയതിലും പങ്കുവഹിച്ചു. ശേഷം പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി പദവിയിൽ എത്തിക്കുന്നതിലും പ്രശാന്തിെൻറയും അദ്ദേഹത്തിെൻറ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെയും (െഎ.പി.എ.സി) വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.