പാക് ആക്രമണം: എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; പ്രതിഷേധം ശക്തം
text_fieldsന്യൂഡൽഹി: കശ്മീരിലെ ഭീംബെർ മേഖലയിൽ കഴിഞ്ഞ ദിവസം പാകിസ്താൻ പ്രകാപനമില്ലാതെ നടത്തിയ ഷെല്ലാക്രമണത്തിൽ എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചതിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. ഇതേതുടർന്ന് പാകിസ്താൻ ഡെപ്യുട്ടി ഹൈകമ്മീഷണർ സയിദ് ഹൈദർ ഷായെ ഇന്ത്യ വിളിച്ചു വരുത്തി.
പാകിസ്താൻ മനഃപൂർവം നിഷ്കളങ്കരായ ഗ്രാമീണരെ ലക്ഷ്യം വെക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. അതിർത്തിയിൽ നിന്ന് മാറിത്താമസിച്ചിട്ടും ജനങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സാധാരണക്കാരായ ജനങ്ങളെയും കുട്ടികളെയും ലക്ഷ്യം വെക്കുന്ന് മനുഷ്യത്വ രഹിതവും സൈനിക പെരുമാറ്റത്തിന് വിരുദ്ധവുമാണ്. വിഷയത്തിൽ പാക് അധികൃതർ അന്വേഷണം നടത്തി സൈന്യത്തെ ഇൗ നീച കൃത്യങ്ങളിൽ നിന്ന് തടയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
മെയ്21ന് പാകിസ്താൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിലാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.