വോട്ടുയന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്ക; പ്രതിപക്ഷ പാർട്ടികൾ തെര. കമീഷെന കാണും
text_fieldsന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനെയും വിവിപാറ്റിനെയും സംബന്ധിച്ച ആശങ്കകൾ അറിയിക്കാൻ കോൺഗ്രസ് അ ടക്കം 21 പ്രതിപക്ഷ പാർട്ടികൾ ഇന്ന് തെരഞ്ഞെടുപ്പ് കമീഷനെ കാണും. വോട്ടുയന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ാണ് പ്രതിപക്ഷത്തിൻെറ ആവശ്യം. ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും അനായാസ വിജയം പ്രഖ്യാപിച്ച എക്സിറ്റ് പോളുകൾ പുറത്തു വന്നതിനു പിറകെയാണ് ഇത്തരമൊരു നീക്കത്തിന് പ്രതിപക്ഷ പാർട്ടികൾ തയാറായത്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച.
ബിഹാറിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്റൂമിനു സമീപത്തു നിന്ന് ഒരു ലോറി ഇ.വി.എം പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചക്ക് പ്രതിപക്ഷം ശ്രമിക്കുന്നത്. വോട്ടിങ് മെഷീനിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന ആരോപണങ്ങളെ ശക്തിെപ്പടുത്തുന്നതായിരുന്നു ഇൗ സംഭവം.
എക്സിറ്റ് പോളുകൾ തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തുന്നതിനു വേണ്ടി പുറത്തു വിടുന്ന കണക്കുകളാെണന്നാണ് പ്രതിപക്ഷ വിമർശനം. പ്രാദേശിക പാർട്ടികൾ മോശം പ്രകടനമാണ് കാഴ്ചവെക്കുക എന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. ബി.െജ.പിക്കെതിരായ മഹാ സഖ്യത്തിന് 122 ൽ കൂടുതൽ സീറ്റുകൾ നേടാൻ കഴിയില്ലെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.
അതേസമയം, പല നേതാക്കളും എക്സിറ്റ് പോളുകെള തള്ളി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. വോട്ടിങ് മെഷീനിൽ കൃത്രിമം കാണിക്കുന്നതിനുള്ള നീക്കമാണ് എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിറകിലെന്ന് മമതാ ബാനർജി വിമർശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.