ടിപ്പുവിനെ വെട്ടി മാറ്റിയ സിലബസ് പിൻവലിച്ചു
text_fieldsബംഗളൂരു: കോവിഡിെൻറ മറവിൽ അധ്യയനദിനങ്ങൾ കുറയുന്നതിെൻറ പേരിൽ പാഠപുസ്തകങ്ങളിൽനിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരലിയെയും ടിപ്പു സുൽത്താനെയും ‘വെട്ടിമാറ്റിയ’ നടപടി കർണാടക സർക്കാർ പിൻവലിച്ചു. സംഭവം വിവാദമായതോടെ വെട്ടിച്ചുരുക്കിയ പുതിയ സിലബസ് പിൻവലിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ്. സുരേഷ് കുമാർ കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റിക് നിർദേശം നൽകി. പ്രവാചകൻ മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച് വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും പുതിയ സംസ്ഥാന ബോർഡ് സിലബസിൽനിന്നും നീക്കം ചെയ്തിരുന്നു.
കോവിഡിെൻറ മറവിൽ പാഠഭാഗങ്ങളിൽനിന്ന് ടിപ്പു സുൽത്താനെ ഉൾപ്പെടെ ഒഴിവാക്കി ബി.ജെ.പി സർക്കാർ ഹിന്ദുത്വ അജൻഡ നടപ്പാക്കുകയാണെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആരോപിച്ചിരുന്നു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള 30ശതമാനം പാഠഭാഗങ്ങൾ വെട്ടിക്കുറച്ച പുതുക്കിയ സിലബസ് ആണ് വിവാദമായത്. അധ്യയന വർഷം എന്ന് തുടങ്ങാനാകുമെന്ന് ഇപ്പോഴും ധാരണയില്ലാത്തതിനാൽ സിലബസിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും അതിന് മുമ്പെ തന്നെ അബദ്ധവശാൽ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയായിരുന്നുവെന്നും മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.