കറൻസിയിൽ ഗാന്ധിജിക്ക് പകരം സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം നൽകണമെന്ന് ഹിന്ദുമഹാസഭ
text_fieldsന്യൂഡൽഹി: കറൻസി നോട്ടുകളിൽ ഗാന്ധിക്ക് പകരം സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം നൽകണമെന്ന ആവശ്യവുമായി അഖിൽ ഭാരത് ഹിന്ദു മഹാസഭ. വെള്ളിയാഴ്ചയാണ് ഇത്തരമൊരു ആവശ്യവുമായി ഹിന്ദുമഹാസഭ രംഗത്തെത്തിയത്.
സുഭാഷ് ചന്ദ്രബോസിന്റെ സംഭാവനകൾ ഗാന്ധിക്ക് ഒപ്പം നിൽക്കുന്നതാണ് ഹിന്ദുമഹാസഭ വ്യക്തമാക്കി. അതിനാൽ സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.നേരത്തെ ദുർഗാപൂജയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ ഗാന്ധിയോട് സാമ്യമുള്ള മഹിഷാസുരന്റെ ചിത്രം സ്ഥാപിച്ചും ഹിന്ദുമഹാസഭ വിവാദത്തിലായിരുന്നു.
മഹാത്മ ഗാന്ധിയേക്കാളും കുറവല്ല നേതാജിയുടെ സ്വാതന്ത്രസമരത്തിലെ സംഭവനകൾ. നേതാജിക്ക് ബഹുമാനം നൽകാനുള്ള ഏറ്റവും നല്ലമാർഗം അദ്ദേഹത്തിന്റെ ചിത്രം കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തുക എന്നതാണെന്ന് അഖില ഹിന്ദുമഹാസഭ വർക്കിങ് പ്രസിഡന്റ് ചന്ദാർചുർ ഗോസ്വാമി പറഞ്ഞു. അടുത്ത വർഷം ഹിന്ദുമഹാസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹിഷാസുരന്റെ പ്രതിമക്ക് ഗാന്ധിയുടെ രൂപം വന്നത് യാഥൃശ്ചികം മാത്രമാണ്. ഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിക്കാൻ തങ്ങൾക്ക് യാതൊരു പദ്ധതിയുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വെള്ളമുണ്ടും വട്ടക്കണ്ണടയും ധരിച്ച ഗാന്ധിയോട് സാമ്യമുള്ള പ്രതിമയാണ് മഹിഷാസുരന്റേതായി ഹിന്ദുമഹാസഭ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.