Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീഡനത്തിനിരയായ യുവതി...

പീഡനത്തിനിരയായ യുവതി കുഞ്ഞി​െൻറ മൃതദേഹവുമായി ആശുപത്രികൾ കയറിയിറങ്ങി

text_fields
bookmark_border
പീഡനത്തിനിരയായ യുവതി കുഞ്ഞി​െൻറ മൃതദേഹവുമായി ആശുപത്രികൾ കയറിയിറങ്ങി
cancel

ഗുരുഗ്രാം: ഒാടുന്ന ഒാ​േട്ടാറിക്ഷയിൽ പീഡനത്തിനരയായ യുവതി, ഒാ​േട്ടായിൽ നിന്ന്​ പുറത്തേക്ക്​ വലിച്ചെറിയപ്പെട്ട ഒമ്പതുമാസം പ്രായമുള്ള കുഞ്ഞി​​​െൻറ മൃതദേഹവുമായി ആശുപത്രിയിലേക്ക്​ മെട്രോയിൽ യാത്ര ചെയ്​തെന്ന്​ വിവരം. പീഡന ശ്രമത്തിനി​െട കരഞ്ഞ കുഞ്ഞിനെ അക്രമികൾ ഒാ​േട്ടായിൽ നിന്ന്​ വലിച്ചെറിയുകയായിരുന്നു. നാലു മണിക്കൂ​േറാളും പീഡിപ്പിച്ച ശേഷം യുവതിയെയും അക്രമികൾ പുറത്തെക്കെറിഞ്ഞു. അതിനു ശേഷം യുവതി കുഞ്ഞുമായി ഗുരുഗ്രാമി​െല ആശുപത്രിയിലെത്തിയെങ്കില​ും കുഞ്ഞ്​ മരിച്ചെന്ന്​ ഡോക്​ടർമാർ അറിയിച്ചു. അത്​ വിശ്വസിക്കാതെ മെട്രോ ട്രെയിനിൽ കയറി ഡൽഹിയിലെ ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചു. കുഞ്ഞ്​ മരിച്ചെന്ന്​ അവിടുത്തെ ഡോക്​ടർമാരും ഉറപ്പിച്ചതോടെ ഗുരുഗ്രാമിലേക്ക്​ തിരിക്കുകയായിരുന്നു. 

അതിനിടെ യുവതിയെ കാണാനി​െല്ലന്ന്​ ​ഭർത്താവ് െപാലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനി​െട മെട്രോ സ്​റ്റേഷനിൽ യുവതിയെയും മരിച്ച കുഞ്ഞിനെയും പൊലീസ്​ കണ്ടെത്തി. ഭർത്താവ്​ ഇവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ യുവതിക്ക്​ നേ​െര നടന്ന പീഡനത്തെ കുറിച്ച്​ പിന്നീട്​ ഭർത്താവ്​ സ്​റ്റേഷനിലെത്തി പരാതി നൽകിയപ്പോൾ മാത്രമാണ്​ അറിഞ്ഞതെന്ന്​ പൊലീസ്​ പറഞ്ഞു. അതിനിടെ യുവതി​െയ പീഡിപ്പിച്ചവരുടെ രേഖാചിത്രം പൊലീസ്​ പുറത്തു വിട്ടു. 

മെയ്​ 29നാണ്​ ഭർത്താവിനോട്​ പിണങ്ങി കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക്​ യുവതി യാത്ര തിരിച്ചത്​. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഒരു ഒാ​േട്ടാ പോകാൻ തയാറാണെന്ന്​ അറിയിക്കുകയും യുവതി അതിൽ കയറുകയുമായിരുന്നു. ഒാ​േട്ടായിൽ യാത്രികരായിരുന്ന രണ്ടുപേരും ഡ്രൈവറും ചേർന്നാണ്​ യുവതിയെ പീഡിപ്പിച്ചത്​. ഇതിനിടെ കരഞ്ഞ്​ ബഹളംവെച്ച കുഞ്ഞിനെ അക്രമികൾ പുറത്തേക്കെറിയുകയായിരുന്നു. കുഞ്ഞു മരിച്ച ആഘാതത്തിൽ പീഡനമേറ്റതിനെ കുറിച്ച്​ യുവതി പുറത്തറിയിച്ചിരുന്നില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rape in autochild thrown outautorickshaw
News Summary - After Gang-Rape, Gurgaon Woman Travelled To Hospital On Metro Holding Dead Baby
Next Story