ഗീലാനിയുടെ മകനെ ചോദ്യം ചെയ്യും; എൻ.െഎ.എ നോട്ടീസ് നൽകി
text_fieldsന്യൂഡൽഹി: താഴ്വരയിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയെന്ന കേസിൽ ഹുർറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മകൻ നഇൗമിനെ എൻ.െഎ.എ ചോദ്യം ചെയ്യും. ഇതിനായി തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി.
സർജനായ നഇൗം 2010ലാണ് പാകിസ്താനിൽനിന്ന് തിരിച്ചെത്തിയത്. ഇതേ കേസിൽ ഗീലാനിയുടെ മരുമകൻ അൽതാഫ് അഹമ്മദ് ഷാ എന്ന അൽതാഫിനെ എൻ.െഎ.എ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത അനുയായികളായ അയാസ് അക്ബർ, പീർ സെയ്ഫുല്ല എന്നിവരും അറസ്റ്റിലാണ്. തഹ്രീകെ ഹുർറിയത്തിെൻറ വക്താവായിരുന്നു അയാസ്. ഇതിനു പുറമെ മിർവാഇസ് ഉമർ ഫാറൂഖിെൻറ സംഘടനാ വക്താവ് ശഹീദുൽ ഇസ്ലാം, മെഹ്റജുദ്ദീൻ കൽവാൽ, നഇൗം ഖാൻ, ഫറൂഖ് അഹ്മദ് ധർ എന്നിവരെയും അറസ്റ്റ് ചെയ്തു. റിമാൻറിലാണ് ഇവരെല്ലാം.
അനധികൃതമായി ഫണ്ട് നൽകിയെന്ന കേസിൽ മേയ് 30നാണ് എൻ.െഎ.എ കേസ് രജിസ്റ്റർ ചെയ്തത്. കേസന്വേഷണം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.