സർക്കാർ എതിർത്തു; ദലൈലാമയുടെ ചടങ്ങ് ഡൽഹിയിൽ നിന്ന് മാറ്റി
text_fieldsന്യൂഡൽഹി: ടിബറ്റിൽ നിന്ന് ദലൈലാമ പലായനം ചെയ്തതിെൻറ 60 ാം വർഷത്തിൽ ’താങ്ക്യു ഇന്ത്യ’ എന്ന പേരിൽ ഡൽഹിയിൽ നടത്താൻ തീരുമാനിച്ച ചടങ്ങ് കേന്ദ്ര സർക്കാറിെൻറ എതിർപ്പ് മൂലം ധർമശാലയിലേക്ക് മാറ്റി. മുതിർന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചടങ്ങിൽ പെങ്കടുക്കരുതെന്ന് കാണിച്ച് കാബിനറ്റ് സെക്രട്ടറി പി.കെ സിൻഹ കത്ത് നൽകി മൂന്നാം ദിവസമാണ് ചടങ്ങ് ധർമശാലയിലേക്ക് മാറ്റിയത്.
ഇന്ത്യ നേരിടുന്ന സമ്മർദം തങ്ങൾക്ക് മനസിലാകുമെന്ന് ടിബറ്റൻ നേതാക്കൾ പറഞ്ഞു. ചടങ്ങ് ഡൽഹിയിൽ നടന്നാൽ ചൈന ബന്ധത്തിൽ അസ്വസ്ഥത ഉണ്ടാകുമെന്ന കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. പലായനം ചെയ്ത ടിബറ്റൻ സർക്കാർ ഏപ്രിൽ ഒന്നിന് ഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിൽ ‘താങ്ക്യു ഇന്ത്യ’എന്ന ചടങ്ങ് നടത്തുന്നുണ്ട്. ഇൗ ചടങ്ങിലേക്ക് മുതിർന്ന നേതാക്കൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ക്ഷണമുണ്ട്. ഇത് അഭിലഷണീയമല്ല, പിന്തിരിപ്പിക്കേണ്ടതാണ് എന്നായിരുന്ന കത്തിലെ ഉള്ളടക്കം.
ടിബറ്റ് ചൈനയുടെ അവിഭാജ്യ ഭാഗമാണെന്ന് ൈചന കരുതുന്നു. ചൈനീസ് ഭരണകൂടം ടിബറ്റൻ സർക്കാറിനെ അംഗീകരിക്കുന്നില്ല. ചൈനയെ പിണക്കാതിരിക്കാനാണ് ദലൈലാമയുടെ ചടങ്ങിന് പോകരുതെന്ന് രാഷ്ട്രീയ നേതാക്കൾക്ക് സർക്കാർ നിർദേശം നൽകിയത്. ചടങ്ങ് ഡൽഹിയിൽ നിന്ന് ധർമ
ശാലയിലേക്ക് മാറ്റിയ വിവരം ദലൈലാമയുടെ പ്രതിനിധിയും സ്ഥീരീകരിച്ചു. ഏപ്രിൽ ഒന്നിന് പകരം മാർച്ച് 31 ന് ചടങ്ങ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.