Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശീയ വിദ്യാഭ്യാസ നയം...

ദേശീയ വിദ്യാഭ്യാസ നയം റദ്ദാക്കാനുള്ള കർണാടക സർക്കാറിന്‍റെ നീക്കം തടയുമെന്ന് ബി.ജെ.പി

text_fields
bookmark_border
besavaraj bommai, siddaramaiah
cancel
camera_alt

besavaraj bommai, siddaramaiah

ബംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം റദ്ദാക്കാനുള്ള കർണാടക സർക്കാറിന്‍റെ നീക്കത്തിനെതിരെ ബി.ജെ.പി. കോൺഗ്രസ് കുട്ടികളുടെ ഭാവി വെച്ചാണ് കളിക്കുന്നതെന്നും ഈ നീക്കം ആവശ്യമില്ലാത്തതാണെന്നും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ബി.ജെ.പി ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് ബൊമ്മൈ കൂട്ടിച്ചേർത്തു.

പ്രകടന പത്രികയുടെ ഭാഗമാണ് തീരുമാനമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. പഠിപ്പിക്കുന്ന വിഷയങ്ങൾ പ്രതികാര മനോഭാവത്തോടെ നിയന്ത്രിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രാഥമിക യോഗം വിളിച്ചിട്ടുണ്ടെന്നും സംസ്ഥാന വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രത്തിനെതിരായ ആസൂത്രിത നീക്കമാണിതെന്ന ആരോപണത്തിന് ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നടപ്പാക്കാത്ത ദേശീയ വിദ്യാഭ്യാസ നയം എന്തിനാണ് കർണാടകയിലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചോദിച്ചു. പ്രാഥമിക വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവയുടെ കാര്യത്തിൽ രാജീവ് ഗാന്ധിയുടെ വിദ്യാഭ്യാസ നയത്തെ ശിവകുമാർ പ്രശംസിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ട ആവശ്യമില്ലെന്നും ഇത് കേവലം രാഷ്ട്രീയ നീക്കം മാത്രമാണെന്നും ശിവകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakanational education policycongressbjp
News Summary - After Karnataka CM decides to scrap education policy, BJP says will resist move
Next Story