ബി.ജെ.പിയിതര സർക്കാർ നീക്കം ഉൗർജിതം
text_fieldsന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിെൻറ ഫലമറിയുന്നതിന് മുേമ്പ കേന്ദ്രത്തിൽ ബി.െജ.പി യിതര സർക്കാറിനായുള്ള നീക്കങ്ങൾ ഉൗർജിതമാക്കിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു പ്രധാന പ്രതിപക്ഷ നേതാക്കളുമായി മാരത്തൺ ചർച്ച നടത്തി. ഡൽഹിയിൽ കോൺഗ് രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിനെയും കണ്ട നായിഡു നേരെ ലഖ്നോവിലേക്ക് പറന്ന് സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവുമായും ബി.എസ്.പി നേതാവ് മായാവതിയുമായും കൂടിക്കാഴ്ച നടത്തി.
23ന് ഫലമറിയുേമ്പാൾ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നാൽ ബി.ജെ.പിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുന്ന സാഹചര്യം തടഞ്ഞ് വിശാല പ്രതിപക്ഷം െഎകകണ്ഠ്യേന പ്രധാനമന്ത്രി സ്ഥാനാർഥിയുമായി രാഷ്ട്രപതിയെ കാണണമെന്നാണ് നായിഡു പ്രതിപക്ഷ നേതാക്കൾക്ക് മുമ്പാകെ വെക്കുന്ന നിർദേശം. ഇതിനായി വോെട്ടണ്ണുന്നതിന് മുമ്പ് 21ന് ഡൽഹിയിൽ പ്രതിപക്ഷ നേതാക്കൾ ഒത്തുചേരണമെന്നും നായിഡു ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഫലം വന്ന ശേഷം മതി യോഗം എന്നായിരുന്നു മമത, മായാവതി, അഖിലേഷ് എന്നിവർ നേരത്തെ എടുത്ത നിലപാട്. ഇൗ സാഹചര്യത്തിൽ നായിഡു മമതയുമായി ഇൗ മാസാദ്യം ചർച്ച നടത്തി. ഇതിെൻറ തുടർച്ചയായാണ് മായാവതിയുമായും അഖിലേഷുമായും ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയുമായും ശരദ് പവാറുമായും വെവ്വേറെ നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു അത്.
കോൺഗ്രസും ബി.ജെ.പിയുമില്ലാത്ത കേന്ദ്ര ഭരണത്തിനായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നടത്തിയ നീക്കങ്ങളെ അതിജയിക്കുന്ന തരത്തിലാണ്, കോൺഗ്രസിനെകൂടി ഉൾപ്പെടുത്തി ബി.ജെ.പിയിതര സർക്കാർ കൊണ്ടുവരുന്നതിന് നായിഡു പരിശ്രമം നടത്തുന്നത്. തങ്ങൾ ടി.ആർ.എസിനെയും അതുപോലുള്ള മറ്റു പാർട്ടികളെയും വിശാല സഖ്യത്തിലേക്ക് ക്ഷണിക്കുമെന്ന് നായിഡു വെള്ളിയാഴ്ച പറഞ്ഞിരുന്നു. കോൺഗ്രസ് നയിക്കുന്ന മുന്നണിയിൽ റാവുവിെൻറ ടി.ആർ.എസിനെ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.