ലവ് ജിഹാദിന് പിന്നാലെ യു.പിയിൽ ‘ഭൂ ജിഹാദ്’
text_fieldsന്യൂഡൽഹി: ലവ് ജിഹാദിന് പിന്നാലെ പുതിയ ‘ഭൂ ജിഹാദ്’ ആരോപണവുമായി സംഘ്പരിവാർ. ഉത്തർപ്രദേശിലെ മീറത്തിൽ ഹിന്ദു ഭൂരിപക്ഷ മേഖലയിൽ മുസ്ലിം കുടുംബം വീട് വാങ്ങിയതോടെയാണ് ‘ഭൂ ജിഹാദ്’ എന്ന പുതിയ ആരോപണവുമായി സംഘ്പരിവാർ രംഗത്തുവന്നത്. ബി.ജെ.പി പ്രാദേശിക നേതാക്കളും ഭാരതീയ ജനത യുവമോർച്ച നേതാക്കളും സമരം തുടങ്ങിയതോടെ കുടുംബത്തിന് വീട് ഉപേക്ഷിച്ചുപോകേണ്ടിവന്നു.
സഞ്ജയ് രസ്തോഗി എന്നയാളിൽനിന്നാണ് സോഫ്റ്റ്െവയർ എൻജിനീയറായ ഉസ്മാൻ മീറത്തിലെ ഹിന്ദു ഭൂരിപക്ഷ മേഖലയിൽ വീട് വാങ്ങിയത്. സഞ്ജയ് രസ്തോഗി തങ്ങള്‍ക്ക് പണം നല്‍കാനുണ്ടെന്നും അതിനാൽ താമസിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി പരിസരവാസികളാണ് ആദ്യം രംഗത്തുവന്നത്.
അടുത്തിടെ, ഹിന്ദുക്കള്‍ വില്‍ക്കുന്ന സ്ഥലങ്ങള്‍ എല്ലാം മുസ്ലിംകൾ വാങ്ങുകയാണ്. ഹിന്ദുഭൂരിപക്ഷ മേഖലയായ ഇവിടെ മുസ്ലിം സ്വാധീനം കൊണ്ടുവന്ന് തങ്ങളുടെ സംസ്കാരത്തെയും ജീവിതശൈലിയേയും മനഃപൂര്‍വം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദുക്കള്‍ സമാധാനപരമായി കഴിയുന്ന മേഖലയാണിതെന്നും മുസ്ലിം കുടുംബത്തെ ഇവിടെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് സംഘ്പരിവാർ സംഘടനകളുടെ വാദം.
എന്നാൽ, പിതാവിെൻറ ജോലി ആവശ്യാർഥമാണ് ഒാഫിസിനടുത്ത് വീട് വാങ്ങിയതെന്നും ഹിന്ദു-മുസ്ലിം പ്രശ്നത്തിന് ആഗ്രഹമില്ലെന്നും വാങ്ങിയ വില ലഭിക്കുകയാണെങ്കിൽ വീട് ഉടനെ വിൽക്കുമെന്നും ഉസ്മാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.