മലേറിയയോടും ഡെങ്കിപ്പനിയോടും പൊരുതി ജയിച്ചപ്പോൾ പാമ്പ് കടിച്ചു; ബ്രിട്ടീഷുകാരന് വീണ്ടും അതിജീവനം
text_fieldsന്യൂഡൽഹി: മലേറിയയിൽനിന്നും ഡെങ്കിപ്പനിയിൽനിന്നും മുക്തി നേടിയ ബ്രിട്ടീഷ് സ്വദേശിയായ ജീവകാരുണ്യ പ്രവർത്തകനെ പാമ്പ് കടിച്ചു. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം.
ബ്രിട്ടീഷ് സ്വദേശിയായ ഇയാൻ ജോൺസിന് ഇന്ത്യയിലെത്തിയതിന് ശേഷം ആദ്യം ബാധിച്ചത് മലേറിയയും ഡെങ്കിപ്പനിയുമായിരുന്നു. അതിൽ നിന്നും രോഗമുക്തി നേടുന്നതിനിടെ രാജസ്ഥാനിലെ ജോധ്പുരിലെ മരുഭൂമിയിൽവെച്ച് മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന ഇയാനെ ജോധ്പുർ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇദ്ദേഹെത്ത കോവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോൾ കോവിഡ് പോസിറ്റീവും. രണ്ടാമത് നടത്തിയ പരിേശാധനയിൽ കോവിഡ് നെഗറ്റീവാകുകയും ചെയ്തതായി ഇയാനെ ചികിത്സിച്ച ഡോക്ടർ അഭിഷേക് ടാറ്റർ പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
പാമ്പ് കടിേയറ്റ ഇയാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുേമ്പാൾ ബോധമുണ്ടായിരുന്നു. എന്നാൽ മൂർഖൻ പാമ്പ് കടിച്ചതിെൻറ ലക്ഷണങ്ങളായ കാഴ്ച മങ്ങലും നടക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നതായും ഡോക്ടർ കൂട്ടിച്ചേർത്തു. കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം രോഗമുക്തി നേടുകയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
'പിതാവ് ഒരു പോരാളിയാണ്. ഇന്ത്യയിലെത്തിയതിന് ശേഷം അദ്ദേഹം മലേറിയയിൽനിന്നും ഡെങ്കിപ്പനിയിൽനിന്നും കോവിഡിൽനിന്നും മുക്തി നേടി' ഇയാെൻറ മകൻ സെബ് ജോൺസ് 'ഗോ ഫൗണ്ട് മി' എന്ന പേജിൽ കുറിച്ചു. രാജസ്ഥാനിലെ പരമ്പരാഗത തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇയാൻ. അവരുടെ ഉൽപ്പന്നങ്ങൾ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്നതിനും മറ്റു സഹായങ്ങൾ നൽകുന്നതിനുമായി പ്രവർത്തിച്ചുവരികയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.