മുനിസിപ്പൽ തെരെഞ്ഞടുപ്പിൽ വോട്ടിങ് യന്ത്രം വേണ്ടെന്ന് കെജ്രിവാൾ
text_fields
ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിെൻറ വിശ്വാസ്യതയെ ചോദ്യം ചെയ്ത് മായാവതിക്ക് പിന്നാലെ കൂടുതൽ പേർ രംഗത്ത്. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം പേപ്പർ ബാലറ്റ് മതിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. പേപ്പർ ബാലറ്റ് വേണമെന്ന സർക്കാറിെൻറ നിലപാട് അറിയിച്ച് ഡൽഹി ചീഫ് സെക്രട്ടറി ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമീഷന് കത്ത് അയക്കുകയും ചെയ്തു. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് മതിയെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് കോൺഗ്രസും ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രത്തിെൻറ വിശ്വാസ്യതയിൽ ജനങ്ങൾക്കിടയിൽ കൂടുതൽ സംശയം ഉണ്ടായിട്ടുണ്ട്. വോട്ടർമാർക്ക് തങ്ങൾ രേഖപ്പെടുത്തിയത് ശരിയാണെന്ന് ഉറപ്പുവരുത്താൻ പേപ്പർ ബാലറ്റ് സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നും കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു. വോട്ടിങ് യന്ത്രം വേണ്ടെന്ന കെജ്രിവാളിെൻറ ആവശ്യത്തിന് പിന്തുണ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം ചെയ്യാൻ സാധ്യതയുണ്ടന്ന് കണ്ട് നിരവധി വികസിത രാജ്യങ്ങൾ പേപ്പർ ബാലറ്റ് സംവിധാനത്തിലേക്ക് തിരിച്ച് പോയിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാണിച്ചു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടന്നുവെന്നും അതിനാൽ പേപ്പർ ബാലറ്റ് ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടിരുന്നു. മറ്റേത് പാർട്ടിക്ക് വോട്ട് രേഖപ്പെടുത്തിയാലും ബി.ജെ.പിക്ക് ചെയ്തതായാണ് കാണിക്കുന്നതെന്ന് വിവിധ പ്രദേശങ്ങളിലെ പ്രവർത്തകർ അറിയിച്ചതായും മായാവതി കുറ്റപ്പെടുത്തി. എന്നാൽ, വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം െചയ്യാൻ സാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷെൻറ നിലപാട്. മായാവതിയുടെ പരാതി നിയമപരമായി നിലനിൽക്കില്ലെന്നും കമീഷൻ പറഞ്ഞു. അതേസമയം, വോട്ടിങ്യന്ത്രത്തിെൻറ വിശ്വാസ്യതയെ കുറ്റപ്പെടുത്തുന്നതിനെതിരെ ബി.ജെ.പി വിമർശിച്ചു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റ് നേടിയ കെജ്രിവാൾ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുമോ എന്നും ബി.ജെ.പി നേതാവ് മനോജ് തിവാരി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.