ക്യാബിനറ്റ് പദവിയില്ല; എൻ.സി.പിക്ക് പിന്നാലെ ശിവസേനയിലും അതൃപ്തി
text_fieldsമുംബൈ: മൂന്നാം എൻ.ഡി.എ സർക്കാറിൽ സഖ്യകക്ഷിയായ ഷിൻഡെ വിഭാഗം ശിവസേനയും അതൃപ്തിയുമായി രംഗത്ത്. ക്യാബിനറ്റ് മന്ത്രിപദം പ്രതീക്ഷിച്ച പാർട്ടിക്ക്, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിപദം ലഭിച്ചതോടെയാണ് ഭിന്നസ്വരമുയർന്നത്. നേരത്തെ അജിത് പവാർ വിഭാഗം എൻ.സി.പിയും സഹമന്ത്രി പദത്തിൽ അതൃപ്തിയുമായി രംഗത്തുവന്നിരുന്നു.
“ഞങ്ങൾ ക്യാബിനറ്റ് പദവി പ്രതീക്ഷിച്ചിരുന്നു. ജനശക്തി പാർട്ടി, എച്ച്.എ.എം, ജെ.ഡി.എസ് തുടങ്ങിയ പാർട്ടികളിൽനിന്ന് വളരെ കുറച്ച് പ്രാതിനിധ്യം മാത്രമേയുള്ളൂ. അവർക്കെല്ലാം ക്യാബിനെറ്റ് പദവ് നൽകി. ഏഴ് സീറ്റുകൾ നേടിയിട്ടും ശിവസേനക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിപദം മാത്രമാണ് നൽകിയത്. ശിവസേന എം.പിമാരിൽ ഒരാളെ ക്യാബിനെറ്റ് മന്ത്രിയാക്കണം” -പാർട്ടി ചീഫ് വിപ്പ് ശ്രീരംഗ് ബർണെ പറഞ്ഞു.
ഞായറാഴ്ച സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുൻപാണ് എൻ.സി.പി അതൃപ്തി അറിയിച്ച് രംഗത്തുവന്നത്. സഹമന്ത്രി പദവി നിരസിക്കുന്നതായി പാർട്ടി അധ്യക്ഷൻ അജിത് പവാറും രാജ്യസഭാ എം.പി പ്രഫുൽ പട്ടേലും അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.