അനിതയുടെ ആത്മഹത്യ; തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു
text_fieldsചെന്നൈ: മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ദളിത് വിദ്യാർഥിനി അനിത ആത്മഹത്യ ചെയ്ത സംഭവത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. ഇടത് വിദ്യാർഥി സംഘടനയായ എസ്.എഫ്.െഎ നാം തമിഴർ കച്ചി തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. നീറ്റ് പരീക്ഷക്കും ബി.ജെ.പിക്കും എതിരായാണ് പ്രക്ഷോഭങ്ങൾ. പ്രതിഷേധങ്ങളെ തുടർന്ന് കേന്ദ്രമന്ത്രി ഹർഷവർധനെൻറ ചെന്നൈ യാത്ര മാറ്റിവെച്ചു. പെൺകുട്ടിയുടെ മരണത്തിൽ അനുശോചനവുമായി കമൽഹാസനും രജനീകാന്തും രംഗത്തെത്തിയിട്ടുണ്ട്.
തമിഴ്നാട് സിലബസിൽ ഹയർസെക്കൻഡറി പഠിച്ച അനിതക്ക് 1200ൽ 1176 മാർക്ക് ലഭിച്ചിരുന്നു. എന്നാൽ നീറ്റ് പരീക്ഷക്ക് 86 മാർക്ക് മാത്രമേ ലഭിച്ചുള്ളു. ബോർഡ് പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയിട്ടും നീറ്റിൽ തിളങ്ങാൻ സാധിക്കാത്ത തന്നെ പോലുള്ള പാവപ്പെട്ട വിദ്യാർഥികളെ ദുരിതത്തിലാഴ്ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനിത നീറ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കോടതി അനിതയുടെ ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.