പുതിയ പാർലമെന്റ് മന്ദിരത്തിലെ ചുവർ ചിത്രത്തിനെതിരെ ബംഗ്ലാദേശും രംഗത്ത്
text_fieldsന്യൂഡൽഹി: നേപ്പാളിനും പാകിസ്‍താനും പിന്നാലെ പുതിയ പാർലമെന്റ് മന്ദിരത്തിലെ ചുവർ ചിത്രത്തിനെതിരെ ബംഗ്ലാദേശും രംഗത്ത്. സംഭവത്തിൽ വിശദീകരണം തേടണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഷഹരിയാർ ആലം ന്യൂഡൽഹിയിലെ ബംഗ്ലാദേശി മിഷനോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശിൽ നിന്ന് സംഭവത്തിൽ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് വിശദീകരണം തേടാൻ ഷഹരിയാർ ആലം ആവശ്യപ്പെട്ടത്. രാഷ്ട്രീയവുമായി ഇതിന് പന്ധമില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
ചുവര്‍ ചിത്രത്തില്‍ മൗര്യരാജവംശത്തിലെ മൂന്നാമത്തെ ചക്രവര്‍ത്തിയായ അശോകന്റെ സാമ്രാജ്യം അതിന്റെ പൂര്‍ണതയില്‍ നില്‍ക്കുന്നതായി കാണിക്കുന്നുണ്ട്. പടിഞ്ഞാറ് അഫ്ഗാനിസ്താന്‍ മുതല്‍ കിഴക്ക് ബംഗ്ലാദേശ് വരെ വ്യാപിച്ച് കിട്ടക്കുന്നതാണ് അശോക ചക്രവര്‍ത്തിയുടെ സാമ്രാജ്യം. കേരളവും, തമിഴ്‌നാടും ഇതില്‍ വരില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡവും ആധുനിക ശ്രീലങ്കയും ഇവയില്‍ വരും.
അതേസമയം അയൽ രാജ്യങ്ങളുടെ പരമാധികാരത്തെ ഇന്ത്യ ബഹുമാനിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ചുവര്‍ ചിത്രത്തെ അഖണ്ഡ ഭാരത് എന്ന് വിശേഷിപ്പിച്ചത്. ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി, കപില വസ്തു തുടങ്ങിയ പ്രദേശങ്ങള്‍ ചുവര്‍ ചിത്രത്തിൽ ഉൾപ്പെടുത്തിയതാണ് നേപ്പാളിനെ പ്രകോപിപ്പിച്ചത്. പാകിസ്താന്‍ വിദേശകാര്യ വക്താവ് മുംതാസ് ബലോച്ചും അഖണ്ഡ ഭാരത പ്രഖ്യാപനത്തിനെതിരെ രംഗത്ത് വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.