ഭീകരവാദികൾ അറസ്റ്റിലായത് സാമൂഹിക മാധ്യമ നിരീക്ഷണം വഴി - ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: സോഷ്യൽ മീഡിയ നിരീക്ഷിച്ചത് വഴിയാണ് യു.പി, ഡൽഹി എന്നിവടങ്ങളിൽ നിന്നും ഭീകരവാദികളെ എൻ.െഎ.എ അറസ്റ ്റ് ചെയ്തതെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള ആശയവിനമയങ്ങളിൽ അന്വേഷണ ഏജൻസികൾ ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇത് സാധ്യമാകില്ലായിരുന്നുവെന്നും ജെയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചു.
യു.പി.എ ഭരണകാലത്താണ് രാജ്യത്ത് ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റമുണ്ടായത്. രാജ്യസുരക്ഷയും അഖണ്ഡതയും പ്രധാനമാണ്. ജനാധിപത്യ രാജ്യത്ത് മാത്രമേ വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ടാവുകയുള്ളു. തീവ്രവാദത്തിന് മേധാവിത്വം കിട്ടുന്ന രാജ്യത്ത് ഇതുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ അന്വേഷണ ഏജൻസിയുടെ നേതൃത്വത്തിൽ ഡൽഹിയിലെയും യു.പിയിലെയും പൊലീസ് വിഭാഗങ്ങളെക്കൂടി പെങ്കടുപ്പിച്ച് 17 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്ന് െഎ.എസ് ബന്ധമാരോപിക്കുന്ന 10 പേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ജെയ്റ്റ്ലിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.