സസ്യാഹാരി, ഉള്ളി കഴിക്കാറില്ല; വിലക്കയറ്റത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നത് ചർച്ചയാവുേമ്പാഴും ഇതുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനകൾ തുടർന്ന് ബി.ജെ.പി നേതാക്കൾ.
#WATCH "I am a vegetarian. I have never tasted an onion. So, how will a person like me know about the situation (market prices) of onions," says Union Minister Ashwini Choubey pic.twitter.com/cubekfUrYW
— ANI (@ANI) December 5, 2019
കേന്ദ്രസഹമന്ത്രി അശ്വനി ചൗബെയാണ് ഇക്കുറി വിലക്കയറ്റത്തെ കുറിച്ച് വിവാദ പ്രസ്താവനയിറക്കിയത്. താൻ സസ്യാഹാരിയാണ്. അതിനാൽ ഇതുവെര ഉള്ളി കഴിച്ചിട്ടില്ല. പിന്നെ തനിക്കെങ്ങനെ ഉള്ളിയുടെ ക്ഷാമത്തെ കുറിച്ച് അറിയുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഉള്ളിവിലയുമായി ബന്ധപ്പെട്ട് നിർമലാ സീതാരാമൻെറ പ്രസ്താവനയേയും മന്ത്രി പിന്തുണച്ചു.
രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണെന്ന് തെളിയിച്ച് ഉള്ളിവില അനുദിനം കുതിക്കുകയാണ്. ഇന്ത്യയിൽ ഉള്ളിയുടെ ഏറ്റവും കുറഞ്ഞ വില കിലോ ഗ്രാമിന് 75 രൂപയാണ്. ഉയർന്ന വില ഏകദേശം 140 രൂപയും വരും. കാലാവസ്ഥ മാറ്റം മൂലം കൃഷി നശിച്ചതാണ് ഉള്ളിയുടെ വില കുതിച്ചുയരാൻ കാരണം.
നേരത്തെ ഉള്ളി വിലയുമായി ബന്ധപ്പെട്ട് ധനമന്ത്രി നിർമലാ സീതാരാമൻെറ പ്രസ്താവന വിവാദമായിരുന്നു. താൻ ഉള്ളി ഉപയോഗിക്കാറില്ലെന്നായിരുന്നു ധനമന്ത്രിയുടെ ലോക്സഭയിലെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.