അപ്പാർട്ട്മെന്റിൽ പാർട്ടിക്ക് പിന്നാലെ 103 പേർക്ക് കോവിഡ്
text_fieldsബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ 103 പേർക്ക് കോവിഡ്. തുടർന്ന് ഇവിടെ കണ്ടൈൻമെന്റ് സോണാക്കി പ്രഖ്യാപിച്ച് സർക്കാർ. രണ്ട് വിവാഹ വാർഷിക പാർട്ടികൾ റെസിഡൻഷ്യൽ സൊസൈറ്റി നടത്തിയതിനെ തുടർന്നാണ് ഫ്ലാറ്റ് സമുച്ചയത്തിൽ കൂട്ടത്തോടെ കോവിഡ് പടർന്നത്.
ദക്ഷിണ ബംഗളൂരുവിലെ ബിലേഖലി ജില്ലയിലെ എസ്.എൻ.എൻ രാജ് ലേക്വ്യൂ അപ്പാർട്ട്മെന്റിലാണ് സംഭവം. 12ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഫ്ലാറ്റ് സമുച്ചയത്തിൽ വ്യാപകമായി പരിശോധന നടത്തുകയായിരുന്നു.
ഫെബ്രുവരി ആറാം തീയതിയും ഏഴാം തീയതിയും രണ്ട് വിവാഹ വാർഷിക പാർട്ടികൾ ഫ്ലാറ്റ് സമുച്ചയത്തിൽ നടന്നിരുന്നു. തുടർന്നാണ് കോവിഡ് രോഗികളുടെ എണ്ണം വ്യാപകമായി ഉയർന്നതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.