രാജ്യത്തെ വിവിധ നഗരങ്ങളിൽ ആദായ നികുതി റെയ്ഡ്
text_fieldsന്യൂഡൽഹി: ഡൽഹി, മുംബൈ ഉൾപ്പെടെ നാലു നഗരങ്ങളിൽ ആദായ നികുതി ഉദ്യോഗസ്ഥർ ഒരേസമയം റെയ്ഡ് നടത്തുന്നു. വൻതോതിൽ കള്ളപ്പണം സൂക്ഷിക്കുന്നവരെ കണ്ടെത്താനാണ് റെയ്ഡ്. ലുധിയാന, ചണ്ഡീഗഢ് എന്നിവയാണ് റെയ്ഡ് നടക്കുന്ന മറ്റ് നഗരങ്ങൾ. സ്വർണക്കടക്കാർ, പലിശക്കാർ, ഹവാലക്കാർ എന്നിവരുടെ വീടുകളാണ് പ്രധാനമായും റെയ്ഡിന് തെരഞെടുത്തിരിക്കുന്നത്.
വൈകുന്നേരം മുതലാണ് റെയ്ഡുകൾ തുടങ്ങിയത്. ഡൽഹിയിൽ കരോൾബാഗ്, ദരിബ കലാൻ, ചാന്ദ്നി ചൗക്ക് തുടങ്ങിയ പ്രശസ്തമായ മാർക്കറ്റുകളിലാണ് റെയ്ഡുകൾ നടക്കുന്നത്. സമാനമായ ഓപ്പറേഷനുകൾ രണ്ട് ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രത്യക്ഷ നികുതി സെൻട്രൽ ബോർഡ് ചെയർമാൻ സുശീൽ ചന്ദ്രയാണ് റെയ്ഡുകൾക്ക് നേതൃത്വം നൽകുന്നത്. സംശയാസ്പദമായ എല്ലാ അനധികൃത ഇടപാടുകളും പരിശോധിക്കാൻ രാജ്യത്തെ എല്ലാ അന്വേഷണ യൂണിറ്റുകളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഏതാനും സ്ഥലങ്ങളിൽ ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
അസാധുവാക്കിയ മുന്തിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് ഡിസംബര്‍ 30നുള്ളില്‍ രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ തുകയുടെ നിക്ഷേപം നടത്തിയാല്‍ നികുതി ഈടാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രഖ്യാപിത വരുമാനവുമായി പൊരുത്തപ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 200 ശതമാനം പിഴ ഈടാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.