Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൂട്ടബലാൽസംഗ​ കേസ്​:...

കൂട്ടബലാൽസംഗ​ കേസ്​: അഖിലേഷ്​ യാദവ്​ ഗായത്രി പ്രജാപതിയുമായി വേദി പങ്കിട്ടില്ല

text_fields
bookmark_border
കൂട്ടബലാൽസംഗ​ കേസ്​: അഖിലേഷ്​ യാദവ്​ ഗായത്രി പ്രജാപതിയുമായി വേദി പങ്കിട്ടില്ല
cancel

ലഖ്​​നോ: കൂട്ട ബലാൽസംഗ കേസിൽ ആരോപണ വിധേയനായ ഉത്തർ പ്രദേശ്​ മന്ത്രിയും അമേത്തി മണ്ഡലത്തിലെ സമാജ്​വാദി പാർട്ടി സ്​ഥാനാർഥിയുമായ ഗായത്രി ​പ്രജാപതിയുമായി മുഖ്യമന്ത്രി അഖിലേഷ്​ യാദവ്​ വേദി പങ്കിട്ടില്ല.

അമേത്തി, സുൽത്താൻപൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ്​ റാലി​െയ അഭിസംബോധന ചെയ്​ത അഖിലേഷ്​ യാദവ്​ എസ്​.പിക്കായി വോട്ട്​ ചോദിച്ചെങ്കിലും  ​പ്രജാപതിയുടെ പേര്​ പരാമർശിച്ചില്ല. പ്രചാരണ വേദിയിലുണ്ടായിരുന്ന പ്രജാപതി അഖിലേഷ്​ എത്തുന്നതിന്​ മുമ്പ്​ വേദിയിൽ നിന്ന്​ വിട്ടുനിൽക്കുകയും ചെയ്​തു.

കഴിഞ്ഞ ദിവസം അമേത്തിയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി എസ്​.പിയെ വിമർശിക്കുന്നതിനിടെ കൂട്ടബലാൽസംഗ കേസിൽ പ്രജാപതിക്കെതിരെ എഫ്.​​െഎ.ആർ രജിസ്​റ്റർ ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടതും പരാമർശിച്ചിരുന്നു.

എന്നാൽ തനിക്കെതിരെയുള്ള കേസ്​ ബി.ജെ.പിയുടെ രാഷ്​ട്രീയ ഗൂഢാലോചനയാണെന്നാണ്​ പ്രജാപതി മാധ്യമങ്ങളോട്​ പറഞ്ഞത്​. പ്രജാപതിയുടെ സിറ്റിങ്​ സീറ്റാണ്​ അമേത്തി മണ്ഡലം. നേരത്തെ അഴിമതിയിലും  വോട്ടർമാർക്ക് ​കൈക്കൂലി നൽകിയ സംഭവത്തിലും തെരഞ്ഞെടുപ്പ്​ കമീഷൻ ഇദ്ദേഹത്തെ താക്കീത്​ ചെയ്​തിരുന്നു.
 
അഖിലേഷ്​ മന്ത്രിസഭയിൽ ഖനന വകുപ്പ്​ കൈകാര്യം ചെയ്​തിരുന്ന പ്രജാപതിയെ അഴിമതിയാരോപണത്തിലും ഭൂമിതട്ടിപ്പിലും ആരോപണവിധേയനായതിനെ തുടർന്ന്​ മന്ത്രിസ്​ഥാനത്ത്​ നിന്ന്​ പുറത്താക്കിയെങ്കിലും പീന്നീട്​ തിരിച്ചെടുത്തിരുന്നു.

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akhilesh yadavassembly election 2017Gayatri Prajapati
News Summary - After PM's Taunt, Rape-Accused Minister Gayatri
Next Story