കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാെൻറ ഹെലികോപ്റ്ററിൽ ദുരൂഹ പെട്ടി; ബി.ജെ.ഡി പരാതി നൽകി
text_fieldsഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിൽ നിന്ന് കാറിലേക്ക് പെട്ടി മാറ്റുന്ന ദൃശ്യം വിവാദമായതിന് പിന്നാലെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ധര്‍മ്മേന്ദ്ര പ്രധാെൻറ ഹെലികോപ്റ്ററിൽ കണ്ടെ ത്തിയ പെട്ടിയിലും ദുരുഹത.
സീൽ ചെയ്ത നിലയിലായിരുന്നു പെട്ടി. ഇതിൽ പണമാണോ എന്ന സംശയത്തിൽ ഉദ്യോഗസ്ഥർ പര ിശോധനക്കെത്തിയെങ്കിലും അത് തുറന്ന് പരിശോധിക്കാൻ കേന്ദ്രമന്ത്രി അനുവദിച്ചില്ല. അദ്ദേഹം ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ശാസിക്കുകയും ചെയ്തു. ഇത് സംഭവത്തിലെ ദുരൂഹത വർധിപ്പിച്ചിരിക്കുകയാണ്.
കേന്ദ്രമന്ത്രിയുടെ പ്രവർത്തി വിവാദമായതോടെ ബിജു ജനതാദൾ(ബി.ജെ.ഡി) അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകി. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ നിന്ന് ഒരു പെട്ടി സമീപത്തുള്ള കാറിലേക്ക് മാറ്റുന്നതും അത് വേഗത്തിൽ ഓടിച്ചു പോവുന്നതുമായ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പ്രചരണത്തിനുള്ള പണമാണ് പെട്ടിയിലെന്ന് സംശയവുമായി കോൺഗ്രസ് രംഗത്ത് വരുകയും ചെയ്തിരുന്നു.
മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതായുള്ള പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നിരീക്ഷകനായ 1996 ബാച്ച് കർണാടക കാഡർ െഎ.എ.എസ് ഉദ്യോഗസ്ഥൻ മുഹ്സിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Please watch the arrogance of BJP leader and Union Minister Dharmendra Pradhan. The way he threatens and rebukes Officers on Election Commission work and stops them from checking his sealed suitcase which is rumored to be carrying.....? pic.twitter.com/xnXb5v2CL6
— Dr. Sasmit Patra (@sasmitpatra) April 17, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.