Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജിക്കൊരുങ്ങി...

രാജിക്കൊരുങ്ങി ബി.ജെ.പി ഡൽഹി അധ്യക്ഷൻ; ഇപ്പോൾ വേണ്ടെന്ന്​ നേതൃത്വം

text_fields
bookmark_border
രാജിക്കൊരുങ്ങി ബി.ജെ.പി ഡൽഹി അധ്യക്ഷൻ; ഇപ്പോൾ വേണ്ടെന്ന്​ നേതൃത്വം
cancel

ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തി​ന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത്​ ബി.​െജ.പി ഡൽഹി അധ്യക്ഷൻ മന ോജ്​ തിവാരി രാജിക്കത്ത്​ നൽകി. എന്നാൽ, രാജി തള്ളിയ പാർട്ടി നേതൃത്വം, തൽസ്​ഥാനത്ത്​ തുടരാൻ അദ്ദേഹത്തോട്​ ആവശ് യപ്പെട്ടു.

രണ്ട്​ മാസത്തിനുള്ളിൽ നടക്കുന്ന പാർട്ടി സംഘടന തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ പുതിയ അധ്യക്ഷനെ കണ് ടെത്തുമെന്നാണ്​ സൂചന. അതുവരെ അദ്ദേഹം തുടർന്നേക്കും. ഡൽഹി തെരഞ്ഞെടുപ്പ്​ കാരണം സംഘടന തെരഞ്ഞെടുപ്പ്​ മാറ്റിവെക ്കു​കയായിരുന്നു.

ഡൽഹി തെരഞ്ഞെടുപ്പ്​ പ്രചാരണം നയിച്ചത്​ മനോജ്​ തിവാരിയായിരുന്നു. പരാജയ കാരണങ്ങൾ എന്താണെന്ന്​ പാർട്ടി വിലയിരുത്തുമെന്ന്​ അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. ബോജ്​പുരി ഗായകനായിരുന്ന ​അദ്ദേഹം രാഷ്​ട്രീയ പ്രവേശന ശേഷം 2016ലാണ്​ ബി.ജെ.പിയുടെ ഡൽഹി അധ്യക്ഷനായത്​.

പാർട്ടിക്കുള്ളിൽ നിരവധി എതിർപ്പുകൾ ഉണ്ടായിട്ടും വളരെ പെ​ട്ടെന്നാണ്​ നേതൃസ്​ഥാനത്തേക്ക്​ ഉയർന്നത്​. എന്നിരുന്നാലും വോട്ടർമാർക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manoj tiwaridelhi electionindia newsBJP
News Summary - After Poor Poll Show Sources say the BJP will replace Manoj Tiwari-india news
Next Story