മുത്തലാഖ് ബിൽ വീണ്ടും; ലോക്സഭയിൽ ഏറ്റുമുട്ടൽ
text_fieldsന്യൂഡൽഹി: മൂന്നുവട്ടം ത്വലാഖ് ചൊല്ലി ഉടനടി വിവാഹബന്ധം വേർപ്പെടുത്തുന്ന മുത്തലാ ഖ് രീതി ക്രിമിനൽ കുറ്റമാക്കുന്ന ബിൽ വീണ്ടും ലോക്സഭയിൽ. മോദിസർക്കാറിെൻറ രണ്ടാമ ൂഴത്തിൽ സഭയിൽ എത്തിച്ച ആദ്യ ബിൽ വിവേചനപരവും പിഴവുകൾ നിറഞ്ഞതുമാണെന്ന് ചൂണ്ടിക ്കാട്ടിയ പ്രതിപക്ഷം ബിൽ അവതരണത്തെ എതിർത്തെങ്കിലും വോെട്ടടുപ്പിൽ 186-74ന് പരാജയപ് പെട്ടു.
വിശദപഠനത്തിന് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സർക്കാ ർ തള്ളി. മുത്തലാഖ് വിലക്കിയ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ-2019 എന്ന മുത്തലാഖ് ബിൽ സർക്കാർ ലോക്സഭയിൽ കൊണ്ടുവന്നത്. കഴിഞ്ഞ ലോക്സഭ ഡിസംബറിൽ ഇൗ ബിൽ പാസാക്കിയെങ്കിലും രാജ്യസഭയിൽ പാസാക്കാനാകാതെ ലാപ്സായി. തുടർന്ന് ഫെബ്രുവരിയിൽ ഇറക്കിയ ഒാർഡിനൻസിന് പകരം വെക്കുന്നതാണ് ഇപ്പോഴത്തെ ബിൽ.
മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവർഷം കഠിന തടവ് അടക്കം, നേരത്തെ മുന്നോട്ടുവെച്ച വ്യവസ്ഥകളാണ് പുതിയ ബില്ലിലും. എല്ലാ സമുദായത്തിലും വിവാഹമോചനം നടക്കുന്നുണ്ടെങ്കിലും മുസ്ലിംകളെ മാത്രം ഉന്നംവെക്കുന്ന രാഷ്ട്രീയ പ്രേരിത നീക്കമാണ് സർക്കാറിേൻറതെന്ന് വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ, മുസ്ലിം വനിതകളുടെ അവകാശവും അഭിമാനവും സംരക്ഷിക്കുകയാണ് സർക്കാറിെൻറ ലക്ഷ്യമെന്നായിരുന്നു ബിൽ അവതരിപ്പിച്ച നിയമമന്ത്രി രവിശങ്കർ പ്രസാദിെൻറ വിശദീകരണം.
ബിൽ അവതരിപ്പിക്കുന്നതിന് അനുമതി തേടി സഭയിൽ വോെട്ടടുപ്പ് വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. പുതിയ അംഗങ്ങൾക്ക് ഇരിപ്പിടം നിർണയിച്ചിട്ടില്ലാത്തതിനാൽ ഇലക്ട്രോണിക് വോെട്ടടുപ്പ് നടത്താൻ കഴിയാത്തതിനാൽ ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്. വോെട്ടടുപ്പിൽനിന്ന് തൃണമൂൽ കോൺഗ്രസ്, വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി തുടങ്ങിയ പാർട്ടികൾ വിട്ടുനിന്നു. ബില്ലിനെ എതിർക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ താൽപര്യമില്ലാത്തതായിരുന്നു കാരണം. മുത്തലാഖ് ബില്ലിനെ പിന്തുണക്കില്ലെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ജനതാദൾ-യു നേരത്തെ വ്യക്തമാക്കിയിരുന്നു.
മുത്തലാഖ്, ശബരിമല വിഷയങ്ങളിൽ മോദി സർക്കാറിന് അടവു നയം –ഉവൈസി
ന്യൂഡൽഹി: മുത്തലാഖ് വിലക്കിയ സുപ്രീംകോടതി വിധിക്കു പിന്നാലെ നിയമനിർമാണത്തിന് പലതവണയായി ശ്രമിക്കുന്ന മോദിസർക്കാർ ശബരിമല യുവതിപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി മുൻനിർത്തി ഒാർഡിനൻസോ പാർലമെൻറിൽ ബില്ലോ കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്ന് തെലങ്കാന എം.പിയും എ.െഎ.എം.െഎ.എം നേതാവുമായ അസദുദ്ദീൻ ഉവൈസി.
സ്ത്രീയുടെ അവകാശവും അന്തസ്സും സംരക്ഷിക്കാനെന്ന പേരിലാണ് മുത്തലാഖ് ബില്ലും ഒാർഡിനൻസും കൊണ്ടുവന്നത്. ശബരിമല വിഷയത്തിലും സ്ത്രീയുടെ അവകാശത്തിെൻറയും അന്തസ്സിെൻറയും വിഷയമുണ്ടെന്ന് ഉവൈസി ചൂണ്ടിക്കാട്ടി. അടവു നയമാണ് സർക്കാറിേൻറത്. മുത്തലാഖ് ബിൽ അവതരണത്തെ എതിർത്ത് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ അന്തസ്സും അവകാശവുമാണ് സർക്കാർ ലക്ഷ്യമാക്കുന്നതെങ്കിൽ, എല്ലാ സമുദായത്തിലുമുള്ള സ്ത്രീകൾക്ക് പരിരക്ഷ നൽകുന്നവിധം ഏകീകൃത നിയമം കൊണ്ടുവരണമെന്ന് ബിൽ അവതരണത്തെ എതിർത്ത ശശി തരൂർ ആവശ്യപ്പെട്ടു. മുസ്ലിംകളെ മാത്രം ഉന്നംവെക്കുന്നതല്ല വേണ്ടത്. മുസ്ലിം സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതൊന്നും ഇൗ ബില്ലിൽ ഇല്ല. ഭരണഘടനയുെട 14, 15 അനുഛേദങ്ങൾക്ക് എതിരാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.