മോദി മന്ത്രിസഭയിൽ ഇനി അവശേഷിക്കുന്നത് ഒരു സഖ്യകക്ഷി പ്രതിനിധി മാത്രം
text_fieldsന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാൻെറ മരണത്തെത്തോടെ കേന്ദ്രമന്ത്രിസഭയിൽ അവശേഷിക്കുന്നത് ഒരു സഖ്യകക്ഷി മാത്രം. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ(ആർ.പി.ഐ) രാംദാസ് അെത്തവാല മാത്രമാണ് എൻ.ഡി.എ കേന്ദ്രമന്ത്രിസഭയിലെ ഏക സഖ്യകക്ഷി ഏക അഗം.സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രിയാണ് അെത്തവാല.
2019ൽ രണ്ടാമത് മോദി സർക്കാർ അധികാരമേറ്റപ്പോൾ ശിവസേനയിലെ അരവിന്ദ് സാവന്ത്, ശിരോമണി അകാലിദളിലെ ഹർസിമ്രത് കൗർ ബാദൽ, ലോക് ജനശക്തി പാർട്ടിയിലെ രാം വിലാസ് പാസ്വാൻ എന്നിവരാണ് എൻ.ഡി.എ സഖ്യത്തിൽ നിന്നും കേന്ദ്രമന്ത്രിസഭയിൽ എത്തിയത്.
2019 അവസാനത്തോടെ ശിവസേന എൻ.ഡി.എയിൽ നിന്ന് പുറത്തുപോയപ്പോൾ അരവിന്ദ് സാവന്ത് രാജിവെച്ചു. ബി.ജെ.പിയുടെ ദീര്‍ഘകാലമായുള്ള സഖ്യകക്ഷിയായ ശിരോമണി അകാലിദളിൻെറ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. എൻ.ഡി.എയുടെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ സഖ്യകക്ഷിയായ ജെ.ഡി.യുവിന് കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിമാരില്ല.
പ്രധാനമന്ത്രി മോദിയെ കൂടാതെ 57 മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. ഇതിൽ 24 പേർ കാബിനറ്റ് മന്ത്രിമാരാണ്. അരവിന്ദ് സാവന്ത്, ഹർസിമ്രത് കൗർ ബാദൽ എന്നിവരുടെ രാജി, രാം വിലാസ് പാസ്വാൻെറ മരണം എന്നിവയോടെ കാബിനറ്റ് മന്ത്രിമാരുടെ എണ്ണം 21 ആയി. റെയിൽവേ സഹമന്ത്രി സുരേഷ് അങ്കാദിയുടെ മരണത്തോടെ സംസ്ഥാന മന്ത്രിമാരുടെ എണ്ണം 23 ആയി കുറഞ്ഞു.
ഭരണഘടനയനുസരിച്ച്, സഭയുടെ ആകെ ശക്തിയുടെ 15 ശതമാനത്തില്‍ കൂടുതല്‍ മന്ത്രിമാരുണ്ടാകാന്‍ പാടില്ല. 543 അംഗ ലോക്‌സഭയില്‍ പ്രധാനമന്ത്രിക്ക് 80 മന്ത്രിമാരെ വരെ ഉള്‍പ്പെടുത്താന്‍ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.