ബോട്ട് തകർന്നു; ഡ്രമ്മിന് മുകളിൽ കടലിൽ അലഞ്ഞത് അഞ്ചുനാൾ
text_fieldsകൊൽക്കത്ത: ഭക്ഷണവും വെള്ളവുമില്ലാതെ ഉൾക്കടലിൽ അകപ്പെട്ട് രബീന്ദ്രനാഥ ദാസ് കഴിച്ചുകൂട്ടിയത് അഞ്ചു ദിനങ ്ങൾ. ബോട്ട് തകർന്ന് കടലിൽ അകപ്പെട്ട പശ്ചിമബംഗാൾ സൗത്ത് 24 പർഗാനയിലെ നരായൺപൂർ സ്വദേശിയായ രബീന്ദ്രനാഥ ദാസി െന ബംഗ്ലാദേശി കപ്പൽ രക്ഷപ്പെടുത്തുേമ്പാൾ അഞ്ച് ദിവസം പിന്നിട്ടിരുന്നു.
ജൂലൈ നാലിനാണ് മത്സ്യബന്ധനത് തിന് 15 അംഗ സംഘം രബീന്ദ്രനാഥ ദാസിെൻറ ഉടമസ്ഥയിലുള്ള എഫ്.ബി നയൻ-ഐ എന്നബോട്ടിൽ പുറപ്പെട്ടത്. ബോട്ട് ഓടിച്ചിരുന്നതും ദാസ് തന്നെയായിരുന്നു. എന്നാൽ കനത്ത മഴയിലും കാറ്റിലും ബോട്ട് തകർന്നു. മൂന്നുപേർ ബോട്ടിനുള്ളിൽ കുടുങ്ങി. ഒഴിഞ്ഞ ഇന്ധന ഡ്രമ്മുകളിൽ മുളകൾ ചേർത്ത് കെട്ടി ബാക്കി 11 പേരും രക്ഷപ്പെട്ടു. എന്നാൽ രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ ദാസ് ഒഴികെയുള്ളവർ കടലിലേക്ക് താഴ്ന്നുപോയി.
ജൂലൈ പത്തിന് ചിറ്റഗോങ് തീരത്തുവെച്ച് ബംഗ്ലാദേശ് കപ്പൽ എം.വി ജവാദ് കടലിൽ ഒഴുകി നടക്കുന്ന ദാസിനെ കണ്ടു. എന്നാൽ ശക്തിയേറിയ തിരമാലകൾക്കുള്ളിൽപെട്ട് പലതവണ ദാസിനെ കാണാതായി. രണ്ടര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ അവർ ദാസിനെ രക്ഷപ്പെടുത്തി. കൊൽകത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസ് പുതുജീവിതത്തിലേക്ക് കടന്നിരിക്കെയാണ്.
‘‘മഴവെള്ളം കുടിച്ചാണ് ജീവൻ നിലനിർത്തിയത്. ഏറ്റവും സങ്കടകരമായ കാര്യമെന്തെന്നാൽ എന്നെ രക്ഷപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കൂടെ പിടിച്ചു നിർത്തിയ മരുമകൻ മുങ്ങിപ്പോയി. ആകെ ഒരു ലൈഫ് ജാക്കറ്റാണ് ഉണ്ടായിരുന്നത്. അത് ഞാൻ അവനെ ധരിപ്പിച്ചിരുന്നു. നാലു ദിനങ്ങൾ അവനെ തോളിൽ താങ്ങിയാണ് ഞാൻ കൂടെ നിർത്തിയത്. എന്നാൽ കപ്പൽ അടുത്തെത്തും മുേമ്പ അവൻ കടലിൽ വീണു.’’ -ജീവനെപോലെ തോളിൽ ചേർത്തുപിടിച്ച മരുമകൻ നഷ്ടപ്പെട്ട വേദനയിൽ ദാസ് പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന രബീന്ദ്രനാഥ ദാസിൻെറ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.