കള്ളപ്പണം തിരിച്ചു പിടിക്കും; സമ്പദ് വ്യവസ്ഥ ശുദ്ധീകരിക്കും -പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലളിതവും കൂടുതൽ മികവുറ്റതുമായ പുതിയ നികുതി സംവിധാനം ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് പുതിയൊരു തുടക്കമാണ്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങൾ നിരീക്ഷണത്തിലാണെന്നും മോദി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (ഐസിഎഐ)യുടെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് ഡൽഹി ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കൊള്ളയടിച്ചവർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇത്രകാലം പാവപ്പെട്ടവരെ കൊളളയടിച്ചവർക്ക് ഇക്കാലം കൊണ്ട് നേടിയതെല്ലാം ഇനി സാധുകൾക്ക് തന്നെ തിരിച്ചു നൽകേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിയമം ലംഘിച്ച് കള്ളപ്പണം പൂഴ്ത്തിയവർക്കെതിരെ ശക്തമായ നടപടിയുണ്ടാവും. കൊള്ളയടിക്കുന്നവരെ ഒപ്പം നിർത്തി രാജ്യത്തിന് പുരോഗതിയിലേക്ക് പോകുവാന് സാധിക്കില്ല. കള്ളപ്പണത്തിനെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി നിമിത്തം സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തിൽ വൻ ഇടിവാണുണ്ടായിട്ടുള്ളതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.